സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ കൊലക്കേസില്‍ വെറുതെ വിട്ടു
സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ കൊലക്കേസില്‍ വെറുതെ വിട്ടു
കൊച്ചി: ബിജു രാധാകൃഷ്ണനേയും അമ്മ രാജമ്മാളിനെയും കൊലക്കേസില്‍ വെറുതെ വിട്ടു. ഭാര്യയെ കോണ കേസിലാണ് ഇരുവരെയും ഹൈക്കോടതി വെറുതെ വിട്ടത്. സലാര്‍ കേസിലെ മുഖ്യ പ്രതിയാണ് ബിജു രാധാകൃഷ്ണന്.
വിചാരണ കോടതി ഇരുവരേയും കുറ്റക്കാരെന്ന് കണ്ടെത്തിയാണ് ശിക്ഷിച്ചത്. വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ബിജു രാധാകൃഷ്ണന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. ബിജുവിന്റെ അമ്മ രാജമ്മാളിന് മൂന്ന് വര്‍ഷം കഠിന തടവും ശിക്ഷിച്ചിരുന്നു.
വിചാരണ കോടതിയുടെ ഈ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. തനിക്കെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി ബിജു രാധാകൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്.
കുട്ടി മാത്രമാണ് സാക്ഷിയെന്നും പ്രോസിക്യൂഷന്റെ വാദമുഖങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്നും ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു. കുട്ടിയുടെ മാത്രം മൊഴിയില്‍ ശിക്ഷ വിധിച്ചത് ശരിയായില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അനുബന്ധ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കേസ് പരിഗണിച്ച ഡിവിഷന് ബെഞ്ച് വിലയിരുത്തി.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
Leave a Reply