സരിതക്കുരുക്കില്‍ ഉമ്മന്‍ചാണ്ടിയും മുന്‍ മന്ത്രിമാരും
സരിതക്കുരുക്കില്‍ ഉമ്മന്‍ചാണ്ടിയും മുന്‍ മന്ത്രിമാരും
സോളാര്‍ കേസ്സില്‍ സരിതാ നായർ നൽകിയ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കെ സി വേണുഗോപാലിനെയും പ്രതിയാക്കി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. മറ്റ് നേതാക്കള്‍ക്കെതിരെയുള്ള പരാതികള്‍ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
എസ് പി അബ്ദുൾ കരീമാണ് അന്വേഷണ സംഘത്തലവനായി നിയോഗിച്ചു. സരിതയുടെ പരാതിയിൽ കൂടുതൽ യുഡിഎഫ് നേതാക്കൾക്കെതിരേ കേസെടുത്തേക്കുമെന്നാണ് സൂചന. കെസി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനും ഉമ്മൻ ചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനുമാണ് കേസ്സെടുത്തിരിക്കുന്നത്.
സോളാർ കമ്മീഷൻ ശുപാർശകൾക്ക് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തിന് സരിതാ നായർ നല്‍കിയ പരാതിയിലാണ് തുടര്‍ അന്വേഷണം നടക്കുന്നത്. ക്രൈം ബ്രാഞ്ചിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുൻമന്ത്രി എപി അനിൽ കുമാർ , അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ്, ഹൈബി ഈഡന്‍ എം എല്‍ എ എന്നിവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തേക്കുമെന്നാണ് സൂചന.
Leave a Reply