541 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി സൊമാറ്റോ

541 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി സൊമാറ്റോ

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. 541 തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. സപ്പോര്‍ട്ട് വിഭാഗത്തില്‍നിന്നാണ് കൂട്ടപിരിച്ചുവിടല്‍ നടത്തുന്നത്.

തൊഴിലാളികള്‍ക്ക് പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് തൊഴിലാളികളെ പിരിച്ചു വിടുന്നത്. 10 ശതമാനം തൊഴിലാളികള്‍ക്ക് ഇതുമൂലം സൊമാറ്റോയിലെ ജോലി നഷ്ടപ്പെടും.

ഈ തീരുമാനം വേദനാജനകമായ ഒന്നാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഉപഭോക്തൃ സേവനങ്ങള്‍ക്കായി നിയമിച്ച ജീവനക്കാരെയാണ് പിരിച്ചുവിടുക. കൂടുതല്‍ കാര്യക്ഷമതയോടെ നിര്‍മിത ബുദ്ധി ഉപയോഗിച്ച് കസ്റ്റമര്‍ കെയര്‍ സംവിധാനം മുന്നോട്ടു കൊണ്ടുപോകാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി എഐ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. ഇതോടെ സേവനത്തില്‍ വേഗത കൈവരിക്കാനായെന്ന് കമ്പനി അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment