മുന്‍ ലോകസഭാ സ്പീക്കര്‍ സോമനാഥ് ചാറ്റർജി അന്തരിച്ചു
മുന്‍ ലോകസഭാ സ്പീക്കര്‍ സോമനാഥ് ചാറ്റർജി അന്തരിച്ചു
ന്യൂഡൽഹി : മുൻ ലോക്സഭാ സ്‌പീക്കറും ഇടത്പക്ഷ നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി (89) അന്തരിച്ചു. വൃക്കരോഗത്തെത്തുടർന്ന് കൊൽക്കത്തയിലെ ഒരു സ്വകാര്യആശുപത്രിയിൽ ചിക്തസിലായിരുന്നു അദ്ദേഹം. ഡയാലിസിസ് നടത്തുന്നതിനിടയിൽ ഹൃദയാഘാതമുണ്ടായതിനെതുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു.
കഴിഞ്ഞ മാസം തലച്ചോറിലേക്കുള്ള രക്തനാഡി പൊട്ടിയതിനെത്തുടർന്നും ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. നാല്പത് ദിവസത്തെ ചിക്‌സയ്ക്ക് ശേഷം ആശുപത്രി വിട്ട അദ്ദേഹം ചൊവാഴ്ച്ച വീണ്ടും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. ശനിയാഴ്ച്ച മുതൽ വെന്റിലേറ്ററിലായിരുന്നു.ലോക്സഭാ സ്പീക്കർ സ്ഥാനത്തെത്തുന്ന ആദ്യ കമ്മ്യുണിസ്റ്റ് നേതാവാണ് സോമനാഥ് ചാറ്റർജി.
അദ്ദേഹം പത്തു തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004 മുതൽ 2009 വരെ സ്പീക്കർ ആയി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തെ 2008 ൽ പാർട്ടി പുറത്താക്കി. ആണവകരാർ വിഷയത്തെ തുടർന്ന് സി.പി.എം, യു.പി.ഐ സർക്കാരിന് നൽകിവന്ന പിന്തുണ പിൻവലിച്ചപ്പോൾ സ്പീക്കർ സ്ഥാനം രാജിവയ്ക്കാൻ സോംനാഥ് തയ്യാറായില്ല. ഇതേത്തുടർന്നാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടിയിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്നും താൻ പാർട്ടിയുടെ ശത്രു അല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Leave a Reply