തന്റെ സമ്മതം കൂടാതെ തന്നെ ജനിപ്പിച്ച അച്ഛനേയും അമ്മയേയും കോടതി കയറ്റാന്‍ ഒരുങ്ങി ഒരു മകന്‍

തന്റെ സമ്മതം കൂടാതെ തന്നെ ജനിപ്പിച്ച അച്ഛനേയും അമ്മയേയും കോടതി കയറ്റാന്‍ ഒരുങ്ങി ഒരു മകന്‍

തന്റെ സമ്മതം കൂടാതെ തന്നെ ജനിപ്പിച്ചതിന് അച്ഛനേയും അമ്മയേയും കോടതി കയറ്റാന്‍ ഒരുങ്ങുകയാണ് ഒരു മകന്‍. മുംബൈയിലാണ് സംഭവം.

തന്റെ മാതാപിതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് റാഫേല്‍ സാമുവല്‍ എന്ന യുവാവ്. തന്റെ അനുവാദമില്ലാതെയാണ് മാതാപിതാക്കള്‍ തനിക്ക് ജന്മം നല്‍കിയത് എന്നതാണ് ഈ 27 കാരന്റെ പ്രശ്നം.

എന്നാല്‍ തന്റെ അച്ഛനമ്മമാരോട് വളരെ സ്നേഹപൂര്‍ണമായ ബന്ധം പുലര്‍ത്തുന്ന ആള്‍ തന്നെയാണ് റാഫേല്‍ സാമുവല്‍. പിന്നെ എന്തിനാണ് ഇയാള്‍ക്ക് ഇങ്ങനൊരു പ്രശ്‌നം എന്നല്ലേ? എന്നാല്‍ റാഫേല്‍ സാമുവല്‍ ഇത്തരത്തില്‍ ചിന്തിക്കുന്ന ആദ്യത്തെ ആളൊന്നും അല്ല.

ആന്റി നാറ്റലിസത്തില്‍ വിശ്വസിക്കുന്ന ചിലര്‍ ഇങ്ങനെയൊക്കെ തന്നെയാണ്. ഇവര്‍ പ്രധാനമായി ഉന്നയിക്കുന്നത് തന്നെ എന്തിനാണ് കുട്ടികളെ ജനിപ്പിക്കുന്നത് എന്ന ചോദ്യമാണ്.

ഇവര്‍ വിശ്വസിക്കുന്നത് മനുഷ്യരാണ് ലോകത്തിലെ ഏറ്റവും വലിയ ദുരന്തം എന്നാണ്. അങ്ങനെയുള്ളപ്പോള്‍ കൂടുതല്‍ മനുഷ്യക്കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനെ ഇവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലല്ലോ…

റാഫേല്‍ ഉള്‍പ്പെടെ ഉള്ള ചിലര്‍ സ്വപ്നം കാണുന്നത് കുട്ടികളില്ലാത്ത ലോകമാണ്. ഇക്കാര്യങ്ങളെക്കുറിച്ച് റാഫേല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ വിശദീകരിക്കാറുമുണ്ട്.

പുതിയ കുട്ടികള്‍ ഒന്നും ജനിക്കാതെ മനുഷ്യ വംശം തന്നെ ഉന്‍മൂലനം ചെയ്യപ്പെടുന്നതിനെ കുറിച്ചാണ് ഇവരുടെ സ്വപ്നങ്ങളൊക്കെ. കുട്ടികള്‍ക്ക് രക്ഷിതാക്കളോട് ഒരു കടപ്പാടും ഇല്ല.

തനിക്ക് തന്റെ രക്ഷിതാക്കളോട് സ്നേഹമുണ്ട്. പക്ഷേ, അവരുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടിയാണ് താന്‍ ഉണ്ടാക്കപ്പെട്ടത്. എന്തായാലും താന്‍ മറ്റൊരു ജീവിതത്തെ ഇങ്ങനെ ഭൂമിയിലേക്ക് കൊണ്ടുവരില്ലെന്നും റാഫേല്‍ മറ്റൊരു അഭിമുഖത്തില്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*