ആലപ്പുഴയില്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച് മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആലപ്പുഴയില്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച് മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓമനപ്പുഴ മാവേലി തയ്യില്‍ ദേവസ്യയുടെ ഭാര്യ മേരിക്കുട്ടിയ്ക്ക് (58) ആണ് പരിക്കേറ്റത്. അമ്മയെ പരിക്കേല്‍പിച്ച ശേഷം മകന്‍ സാജന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

അമ്മയും മകനും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനൊടുവിലാണ് സംഭവം. സാജന്റെ മകന്റെ ആദ്യ കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ അവസാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും സമീപത്തെ ആശുപത്രിയയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment