പെന്ഷന് തുക നല്‍കാത്തതിന് അമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച മകന് പിടിയില്‍
കുമളിയില്‍ അമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച മകന് പിടിയില്‍. പെന്ഷന് തുക നല്കാത്തത്തിനാണ് ചെങ്കര എച്ച്എംഎല്‍ എസ്റ്റേറ്റ് പത്താം നമ്പര്‍ ലയത്തില്‍ താമസിക്കുന്ന രാജേന്ദ്രന് (47) അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
70കാരിയായ അമ്മ വീട്ടില്‍ നിന്നും പുറത്തുപോയ സമയം നോക്കി വീട് രണ്ട് താഴിട്ട് പൂട്ടി, ഈ താഴുകളിലേക്ക് വൈദ്യുതി കണക്ഷന് നല്‍കുകയായിരുന്നു രാജേന്ദ്രന്. മകന് തനിക്കായി കുരുക്കിയ കെണിയറിയാതെ വീട്ടില്‍ തിരിച്ചെത്തിയ അമ്മ വാതിലില്‍ തൊട്ടതും ഷോക്കടിച്ച് തെറിച്ച് വീണു.
തുടര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തിയാണ് കണക്ഷന് വിച്ഛേദിച്ചത്. രാജേന്ദ്രനും അമ്മ മരിയ സെല്‍വവും മാത്രമാണ് ഈ വീട്ടില്‍ താമസം. രാജേന്ദ്രന് തയ്യല്‍ത്തൊഴിലാളിയാണ്. ഇയാള്‍ ഭാര്യയോടും മക്കളോടും പിണങ്ങി അമ്മയ്ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ അമ്മയ്ക്ക് ലഭിക്കുന്ന പെന്ഷന് തുകയെചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പക്ഷെ അമ്മ മകന് പണം പണം നല്‍കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്.
Leave a Reply