ആദ്യ വിവാഹവാര്‍ഷികത്തിന് പിന്നാലെ ആനന്ദിനെ കുറിച്ച് സോനം കപൂര്‍ തുറന്ന്പറയുന്നു

ആദ്യ വിവാഹവാര്‍ഷികത്തിന് പിന്നാലെ ആനന്ദിനെ കുറിച്ച് സോനം കപൂര്‍ തുറന്ന്പറയുന്നു

ബോളിവുഡിലെ നായിക സോനം കപൂറിന്റെ വിവാഹം കഴിഞ്ഞ വര്‍ഷമാണ് കഴിഞ്ഞത്. ആനന്ദ് അഹൂജയാണ് സോനത്തിന്റെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് ഹണി മൂണിന് പോവാന്‍ സമയം കിട്ടിയപ്പോഴെക്കും വിവാഹ വാര്‍ഷികം ആയി എന്ന് പറഞ്ഞ് ഭര്‍ത്താവിനൊപ്പമുള്ള ചിത്രം അടുത്തിടെ സോനം പുറത്ത് വിട്ടിരുന്നു.

ഇപ്പോഴിതാ സോനം ആദ്യമായി ആനന്ദിനെ കണ്ട സാഹചര്യത്തെ കുറിച്ച് തുറന്ന്പറയുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയഅഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്. പ്രേം രതന്‍ ധന്‍ പായോ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകള്‍ക്കിടയിലാണ് ഞാന്‍ ആദ്യമായി ആനന്ദിനെ കാണുന്നത്.

ഒരു ദിവസം എന്റെ സുഹൃത്തുക്കള്‍ താജില്‍ വരാന്‍ നിര്‍ബന്ധിച്ചു. വളരെ അസ്വസ്ഥയായാണ് ഞാന്‍ അവിടെ എത്തിയത്. അതിന് ശേഷമാണ് എനിക്ക് താല്‍പര്യമില്ലാത്ത രണ്ട് മൂന്ന് ആണുങ്ങളെ അവര്‍ അവിടേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് അറിയുന്നത്.

അവരെ പരിചയപ്പെടാന്‍ എനിക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. അതില്‍ ഒരാളെയാണ് എന്നോട് പ്രേമിക്കാന്‍ ആവശ്യപ്പെട്ടത്. അന്ന് ആനന്ദും അക്കൂട്ടത്തിലുണ്ട്. അവര്‍ പ്രണയിക്കാന്‍ പറഞ്ഞ ആള്‍ക്കും എനിക്കും ഒരേ താല്‍പര്യങ്ങളായിരുന്നു. രണ്ട് പേര്‍ക്കും നല്ല ഉയരമുണ്ട്. വായിക്കാന്‍ ഇഷ്ടമാണ്.

അങ്ങനെയൊക്കെ.. പക്ഷെ ആളെ കാണുമ്പോള്‍ എനിക്കെന്റെ അനിയന്‍ ഹര്‍ഷിനെയാണ് ഓര്‍മ്മ വരുന്നത്. ഞാന്‍ ആരെയും പ്രേമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവരോട് പറഞ്ഞു. ആനന്ദിനും എനിക്കും തമ്മില്‍ യാതൊരു സാമ്യവുമില്ലായിരുന്നു.

പരിചയപ്പെടുമ്പോള്‍ ഞാന്‍ അനില്‍ കപൂറിന്റെ മകളാണെന്ന് പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. ആനന്ദ് ആദ്യമായി എനിക്കൊരു മെസേജ് അയക്കുന്നത് പുലര്‍ച്ചെ 2.30 നാണ്. താന്‍ സിംഗിള്‍ ആണോ.. അങ്ങനെയാണെങ്കില്‍ എന്റെ സുഹൃത്തിനെ ഒന്ന് കാണണം എന്നെല്ലാമായിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നത്.

ഈ സമയത്ത് എനിക്ക് മെസേജ് അയക്കരുതെന്ന് ഞാന്‍ മറുപടി കൊടുത്തു. സുഹൃത്തിന് ഇക്കാര്യം എന്നോട് പറയണമെങ്കില്‍ നേരിട്ട് അറിയിക്കാന്‍ ഞാന്‍ പറഞ്ഞു. പിന്നീട് ഞാനും ആനന്ദും തമ്മില്‍ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആ സുഹൃത്തിനോട് ഇനി ഞാന്‍ സംസാരിക്കണോ എന്ന് ചോദിച്ചു. വേണ്ട എന്നോട് മാത്രം സംസാരിച്ചാല്‍ മതി, ഞാന്‍ നിന്നെ എന്റേത് മാത്രമാക്കുകയാണെന്നുമായിരുന്നു ആനന്ദിന്റെ മറുപടിയെന്നും സോനം പറയുന്നു.

https://www.facebook.com/rashtrabhoominews/videos/354847875433245/?__xts__%5B0%5D=68.ARC31ZjFOqW9FguLUDYwdQE-g58OfYdpf11Lhy5qvBJBeo8LBL7kGo2Sg1uVS4DAAbQNb3FlRRmWGU0h2550tjkaIAsnZPMkiGTcADb3T-5c8RFjCABZvh3he75IQmIShc2GCDRiwHrL0SOeoK6k-Kvr6GQTZao8jle3fS7ugco9TdeeDVOvAT0zmD8nPDISclApNGParhhJKjEZc6xm4bLtLcuujI3kyJJKSmkRnFU6p9zvqmonEmxn7KzhBH0dhzgcnRO1SRgqqgxysXXICcA_OVunfT7Pt_dDitljnNPXBYn-TxJjB1dU9esGF-OEiGFMSgiTOoS5RIZiPqVms2LMsTBVf5bE_Jw&__tn__=-R

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply