സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റ്‌

സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റ്‌

ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസിന്റെ ഇടക്കാല പ്രസിഡന്‍റ് ആയി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി യോഗമാണ് സോണിയാ ഗാന്ധിയെ തിരഞ്ഞെടുത്തത്.

ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി രാഹുല്‍ ഗാന്ധിയോട് പ്രസിഡണ്ട്‌ പദവിയില്‍ തുടരാന്‍ ആവശ്യം ഉയര്‍ന്നെങ്കിലും രാഹുല്‍ ഗാന്ധി വഴങ്ങിയില്ല. ഇതിനെ തുടര്‍ന്നാണ്‌ സോണിയാ ഗാന്ധിയെ തിരഞ്ഞെടുത്തത്.

അതേസമയം പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതിയില്‍ നിന്നും ക്ഷുഭിതനായി ഇറങ്ങി പോയെന്നും വാര്‍ത്തകള്‍ ഉണ്ട്. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാളെ പ്രസിഡണ്ട്‌ ആയി തിരഞ്ഞെടുക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം.

എന്നാല്‍ കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഗാന്ധി കുടുംബത്തിന് പുറത്തു നിന്നോരള്‍ക്ക് കോണ്‍ഗ്രസിനെ നയിക്കാന്‍ സാധിക്കില്ലെന്ന കണ്ടെത്തലിലാണ് പ്രവര്‍ത്തക സമിതി സോണിയാ ഗാന്ധിയെ ഇടക്കാല പ്രസിഡണ്ട്‌ ആയി തിരഞ്ഞെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment