സോനു നിഗം ആശുപത്രിയില്‍
ഭക്ഷണത്തിലെ അലര്‍ജി മൂലം ഗായകന്‍ സോനു നിഗത്തിനെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ സോനു തന്നെയാണ ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചത്.
ഒരു പാര്‍ട്ടിയ്ക്കിടെ കടല്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം കഴിച്ചതാണ് അലര്‍ജിക്ക് കാരണം. ഒഡീഷയിലെ ജയ്പൂരില്‍ വച്ചാണ് സംഭവം. പോസ്റ്റിലൂടെ ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇടത് കണ്ണിന് വീക്കം ഉണ്ടെന്നും സോനു നിഗം അറിയിച്ചു.
തനിക്കു സീ ഫുഡ് അലര്‍ജിയാണെന്നും ഇത്തരത്തില്‍ അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ആരും കഴിക്കരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും സംഘത്തിനും പോസ്റ്റിലൂടെ നന്ദി പറയാനും സോനു മറന്നില്ല.
ചികിത്സ പുരോഗമിക്കുകയാണെന്നും ഉടന്‍ ഭേദമാകുമെന്നും ജയ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നും തന്റെ ഇന്‍സ്റ്റഗ്രമിലൂടെ സോനു നിഗം വ്യക്തമാക്കി.
Leave a Reply
You must be logged in to post a comment.