നടന്‍ സൗബിന്‍ സാഹീറിനെതിരെ കേസ്; അറസ്റ്റ് ചെയ്തു

നടന്‍ സൗബിന്‍ സാഹീറിനെതിരെ കേസ്; അറസ്റ്റ് ചെയ്തു

കൊച്ചി: നടനും സംവിധായകനുമായ സൗബിന്‍ സഹീര്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലാണ് സൗബിനെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് രേഖപ്പെടുത്തി പിന്നീടു ജാമ്യത്തില്‍ വിടുകയായിരുന്നു. കൊച്ചി തേവരയിലുള്ള ചാക്കോളാസ് ഫ്ലാറ്റ് സമുച്ചയത്തിന് മുന്നില്‍ സൗബിന്‍ തന്‍റെ കാര്‍ ഗതാഗത തടസ്സമുണ്ടാക്കി പാര്‍ക്ക് ചെയ്തിരുന്നു.

ഇത് മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു.

തുടര്‍ന്ന് മര്‍ദനമേറ്റ സെക്യൂരിട്ടി ജീവനക്കാരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ജീവനക്കാരന്‍ പരാതിയില്‍ ഉറച്ചു നിന്നതോടെ സൗബിന്‍ കേസില്‍ കുടുങ്ങി.

Also Read >> സഹോദരങ്ങള്‍ ചങ്ങാടത്തില്‍ കളിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി മരിച്ചു

വയനാട്: ഹര്‍ത്താല്‍ ദിനത്തില്‍ വീടിന് സമീപത്തെ കുളത്തില്‍ ചങ്ങാടം ഉണ്ടാക്കി കളിക്കുന്നതിനിടെ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.

wayanad sahodarangal mungi marichu

പനമരം അഞ്ചാം മൈല്‍ കാരക്കാമല പാത്തിക്കുന്നേല്‍ വീട്ടില്‍ ഷിനോജിന്റെയും ഷീജയുടെയും മക്കളായ ജോസ്വിന്‍ (15) ജെസ്വിന്‍ (11) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ഇവരോടൊപ്പം കളിച്ചുകൊണ്ടിരുന്ന ഇളയ കുട്ടി അറിയിച്ചപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്.

വീട്ടുകാര്‍ എത്തി നോക്കിയെങ്കിലും കുട്ടികള്‍ കുളത്തില്‍ മുങ്ങി പോയിരുന്നു. ബന്ധുക്കള്‍ ഇരുവരെയും പുറത്തെടുത്തു മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജോസ്വിന്‍ ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂളില്‍ പത്താം ക്ലാസ് വിദ്യാർത്ഥിയും ജെസ്വിന്‍ ഇതേ സ്കൂളില്‍ ആറാം ക്ലാസ് വിദ്യാർഥിയുമാണ്‌.

ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്ക്കാരം ഇന്ന് പതിനൊന്ന് മണിക്ക് കാരക്കാമല സെന്റ്‌ മേരീസ് പള്ളിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*