കുഞ്ഞ് ഒര്‍ഹാന്റെ ക്യൂട്ട് ചിത്രം പങ്കുവെച്ച് നടന്‍ സൗബിന്‍ ഷാഹിര്‍

കുഞ്ഞ് ഒര്‍ഹാന്റെ ക്യൂട്ട് ചിത്രം പങ്കുവെച്ച് നടന്‍ സൗബിന്‍ ഷാഹിര്‍

മികച്ച സിനിമകള്‍ നല്‍കി മലയാളികളുടെ നെഞ്ചില്‍ ഇടംപിടിച്ച താരമാണ് സൗബിന്‍ ഷാഹിര്‍. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനം താരത്തിന്റെ കരിയറില്‍ വലിയൊരു മാറ്റമാണ് സൃഷ്ടിച്ചുള്ളത്.

അടുത്തിടെ സൗബിന്‍ അച്ഛനായതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ കുഞ്ഞിന്റെ പുതിയൊരു ചിത്രം കൂടി പങ്കുവെച്ചിരിക്കുകയാണ് നടന്‍.

ഒര്‍ഹാന്‍ സൗബിനെന്നാണ് മകന് താരം പേരിട്ടിരിക്കുന്നത്. സൗബിന്‍ അച്ഛനായ കാര്യം ആരാധകരെ അറിയിച്ചത് ഇറ്റ് എ ബോയ് എന്ന് എഴുതിയ ബലൂണുമായിട്ടാണ് മകന്‍ ജനിച്ച വിവരം അറിയിച്ചത്.

തുടര്‍ന്ന് ജാമിയയുടെ കൈയിലിരിക്കുന്ന മകന്റെ ചിത്രവും ഇന്‍സ്റ്റഗ്രാമിലൂടെ സൗബിന്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം താരം വലിയ തിരക്കിലാണ്. നായകനായും സഹനടനായും തിടങ്ങിക്കൊണ്ടിരിക്കുകയാണ് സൗബിന്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment