സൗമ്യയുടെ കുടുംബത്തിന് ആശ്വാസവുമായി ഇസ്രായേലി സര്‍ക്കാര്‍



a

സൗമ്യയുടെ കുടുംബത്തിന് ആശ്വാസവുമായി ഇസ്രായേലി സര്‍ക്കാര്‍

സൗമ്യയ്ക്ക് ഓണററി പൗരത്വം നല്‍കുമെന്ന് സൂചന നല്‍കി ഇസ്രായേലി അധികൃതര്‍. സൗമ്യയ്ക്ക് ഓണററി പൗരത്വത്തിന് അര്‍ഹയാണെന്ന് ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നുവെന്ന് എംബസ്സി അധികൃതര്‍ അറിയിച്ചു.

ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് ഇതൊരു ആശ്വാസമാണ്.

ദേശീയ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുടുംബത്തിന് നഷ്ടപരി ഹാരം ലഭ്യമാക്കുമെന്നും സൗമ്യയുടെ ഒബത് വയസുള്ള കുഞ്ഞിനെ തങ്ങള്‍ സംരക്ഷിക്കുമെന്നും എംബസിയിലെ ഉപമേധാവി റോണി യദീദിയ പറഞ്ഞു.

ഇസ്രായേലിന്റെ ഈ തീരുമാനത്തെ ബഹുമാനിക്കുകയും സ്വാഗതം ചെയ്യുന്നു വെന്നും സൗമ്യയുടെ ഇസ്രയേലിലുള്ള ഭര്‍തൃ സഹോദരി ഷെര്‍ലി പറഞ്ഞു.

സൗമ്യയെ മാലാഖ ആയാണ് ഇസ്രയേല്‍ ജനത കാണുന്നതെന്ന് ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്.

സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രയേല്‍ സര്‍ക്കാര്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി യിരുന്നു. സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോണ്‍സല്‍ ജനറല്‍ മകന്‍ അഡോണിന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്‍കിയാണ് മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*