കൊലപാതക കാരണം വിവാഹാഭ്യര്‍ത്ഥന നിരസിച്ചതെന്ന് സൗമ്യയുടെ അമ്മ

കൊലപാതക കാരണം വിവാഹാഭ്യര്‍ത്ഥന നിരസിച്ചതെന്ന് സൗമ്യയുടെ അമ്മ

വലിക്കുന്നത്ത് വനിതാ സിവില്‍ പോലീസ് ഓഫീസറായ സൗമ്യയെ അജാസ് കൊലപ്പെടുത്തിയതിന് കാരണം വിവാഹാഭ്യര്‍ത്ഥന നിരസിച്ചത്. അജാസ് സൗമ്യയെ നിരന്തരം വിവാഹത്തിന് പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ സൗമ്യ ഈ ആവശ്യം നിരസിച്ചെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.

അജാസില്‍നിന്ന് സൗമ്യ ഒന്നരലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. എന്നാല്‍ ഇത് തിരികെ കൊടുത്തപ്പോള്‍ വാങ്ങാന്‍ പോലും അജാസ് കൂട്ടാക്കിയിരുന്നില്ലെന്നും സൗമ്യയുടെ അമ്മ ഇന്ദിര പോലീസിനോട് പറഞ്ഞു.

അതേസമയം സൗമ്യക്ക് പ്രതി അജാസില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി മകനും പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസാണെന്നും ഇക്കാര്യം പോലീസിനോട് പറയണെന്നും അമ്മ പറഞ്ഞേല്‍പ്പിച്ചിരുന്നു എന്നാണ് സൗമ്യയുടെ മകന്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment