രണ്ടാം വിവാഹതിനോരുങ്ങി രജനികാന്തിന്‍റെ മകള്‍ സൗന്ദര്യ

രണ്ടാം വിവാഹതിനോരുങ്ങി രജനികാന്തിന്‍റെ മകള്‍ സൗന്ദര്യ

രണ്ടാം വിവാഹത്തിനോരുങ്ങി സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ മകള്‍ സൗന്ദര്യ. ആദ്യ വിവാഹത്തില്‍
നിന്നും മോചനം നേടി ഒരു വര്‍ഷത്തിന് ശേഷമാണ് രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നത്. 2010 ലാണ് ബിസിനസുകാരനായ അശ്വിനുമായി സൗന്ദര്യയുടെ ആദ്യ വിവാഹം നടന്നത്.

ആദ്യ വിവാഹത്തിന് ഏഴു വര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണം 2017 ല്‍ വിവാഹമോചിതരാവുകയായിരുന്നു. സൗന്ദര്യയുടെ രണ്ടാം വിവാഹ വാര്‍ത്ത ദേശീയ മാധ്യമങ്ങളാണ് പുറത്തു വിട്ടത്.

എന്നാല്‍ കഴിഞ്ഞ വര്ഷം തന്നെ
സൗന്ദര്യയുടെയും ബിസിനസ്സുകാരനായ വിശാകാന്‍ വകന്മുടിയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വിവാഹച്ചടങ്ങ് വളരെ ആര്‍ഭാടമായി ഫെബ്രുവരി 11 ന് നടത്തുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പ്രി വെഡ്ഡിങ് ചടങ്ങുകള്‍ ഫെബ്രുവരി 9 തുടങ്ങും.


സൗന്ദര്യയുടെയും വിശാകാന്റേയും രണ്ടാം വിവാഹമാണിത്. ഗ്രാഫിക് ഡിസൈനറും സംവിധായികയുമാണ് സൗന്ദര്യ. കൊച്ചടയിന്‍, വിഐപി ടു എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വിശാകാനും ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
സൗന്ദര്യയുടെ ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply