സ്പാർക്ക് ഇനി മുതൽ ആൻഡ്രോയ്ഡിലും എത്തുന്നു

ഇനി മുതൽ സ്പാർക്ക് ആൻഡ്രോയ്ഡിലും എത്തുന്നു. ഐഒഎസില്‍ മാത്രം ലഭിച്ചിരുന്ന ഇ-മെയില്‍ അപ്ലിക്കേഷന്‍ സ്പാര്‍ക്ക് ആന്‍ഡ്രോയ്ഡില്‍ എത്തുന്നു. ഇ​ന്‍​ബോ​ക്സ് ബൈ ​ജി-​മെ​യി​ല്‍ പി​ൻ​വ​ലി​ച്ച​തിന് പിന്നാലെയാണ് ആന്‍ഡ്രോയ്ഡ് സ്പാ​ര്‍​ക്ക് വ​രു​ന്നെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ൾ വ​രു​ന്ന​ത്. സ്മാ​ര്‍​ട്ട് നോ​ട്ടി​ഫി​ക്കേ​ഷ​ൻ, സ്‌​നൂ​സിം​ഗ്, റി​മൈ​ന്‍റ​ർ, ക്വി​ക്ക് റി​പ്ലൈ തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ള്‍ സ്പാ​ര്‍​ക്കി​ൽ ല​ഭി​ക്കും.

ഇത്രനാളും ഐ​ഒ​എ​സ് പ്ലാ​റ്റ്ഫോ​മി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു സ്പാ​ര്‍​ക്ക്. സ്പാ​ര്‍​ക്ക് വ​രു​ന്ന​തോ​ടെ ജി​മെ​യി​ൽ സേ​വ​ന​ങ്ങ​ള്‍ അ​ടു​ക്കും ചി​ട്ട​യോ​ടും കൂ​ടി ത​രം​തി​രി​ക്കാ​ൻ ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സാ​ധി​ക്കും.

പേ​ഴ്‌​സ​ണ​ൽ, വ​ര്‍​ക്ക്, ന്യൂ​സ് ലെ​റ്റ​റു​ക​ൾ എ​ന്നി​ങ്ങ​നെ ഇ​മെ​യി​ലു​ക​ള്‍ ത​രം​തി​രി​ക്കാ​നു​ള്ള സൗ​ക​ര്യം സ്പാ​ർ​ക്ക് ന​ൽ​കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ഐ​ഒ​എ​സി​ല്‍ ല​ഭ്യ​മാ​യ എ​ല്ലാ ഫീ​ച്ച​റു​ക​ള്‍ ആ​ന്‍​ഡ്രോ​യി​ഡ് പ്ലാ​റ്റ്‌​ഫോ​മി​ൽ ല​ഭ്യ​മാ​കുമോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*