കുട്ടനാട്ടുകാര്‍ക്കായ് പ്രളയത്തില്‍ തകരാത്ത വീടുകള്‍ ഒരുങ്ങുന്നു…
കുട്ടനാട്ടുകാര്‍ക്കായ് പ്രളയത്തില്‍ തകരാത്ത വീടുകള്‍ ഒരുങ്ങുന്നു…
കുട്ടനാട്ടില്‍ പ്രളയത്തില്‍ തകര്‍ന്നു പോകാത്ത വീടുകളൊരുക്കി ‘അയാം ഫോര്‍ ആലപ്പി’. പുത്തന്‍ നിര്‍മ്മാണ വിദ്യകളുമായി 500 വീടുകളാണ് ‘അയാം ഫോര്‍ ആലപ്പി’ കുട്ടനാടിനായി ഒരുക്കുന്നത്
പ്രളയത്തില്‍ വീടിനുള്ളില്‍ വെള്ളം കയറാത്ത വിധം തൂണുകളാല്‍ രണ്ടു മീറ്റര്‍ ഉയര്‍ത്തിയാണ് നിര്‍മ്മാണം. മൂന്ന് മാസത്തിനകം വീടുകളുടെ പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ഇരുമ്പ് പട്ടകളും കോണ്‍ക്രീറ്റും ഉപയോഗിച്ച് പ്രത്യേക രീതിയിലാണ് വീടുകളുടെ നിര്‍മ്മാണം. ‘അയാംഫോര്‍ ആലപ്പി’യുടെ നേതൃത്വത്തില്‍ നൂറു അംഗണവാടികള്‍ പുനര്‍നിര്‍മ്മിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.
അടുക്കള പാത്രങ്ങളും സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും ഭിന്ന ശേഷിക്കാര്‍ക്കുള്ള വീല്‍ച്ചെയറുകളുമെല്ലാം ഇതിനകം തന്നെ ‘അയാം ഫോര്‍ ആലപ്പി’ വിതരണം ചെയ്തിട്ടുണ്ട്. വീടുകളുടെ നിര്‍മ്മാണത്തിനായി വിവിധ സംഘടനകളും വ്യക്തികളും പ്രയത്‌നിക്കുന്നുണ്ട്.
Leave a Reply