സ്‌പൈസ് ജെറ്റ് വിമാനം പറക്കുന്നതിനിടെ ടയര്‍ പൊട്ടി; സുരക്ഷിതമായി ലാന്‍ഡ് ചെയ്തു

സ്‌പൈസ് ജെറ്റ് വിമാനം പറക്കുന്നതിനിടെ ടയര്‍ പൊട്ടി; സുരക്ഷിതമായി ലാന്‍ഡ് ചെയ്തു

ജയ്പുര്‍: സ്പൈസ് ജെറ്റ് വിമാനം ദുബൈയില്‍ നിന്ന് പറന്നുയരുന്നതിനിടെ ടയര്‍ പൊട്ടി. 189 യാത്രക്കാരുമായി പുറപ്പെട്ട ദുബൈ-ജയ്പൂര്‍ വിമാനം രാവിലെ ഒമ്പത് മണിയോടെ ജയ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

ലാന്‍ഡിങ്ങിനൊരുങ്ങുമ്പോഴാണ് ടയര്‍ പൊട്ടിയത് ശ്രദ്ധയില്‍ പെട്ടത്. എന്നാല്‍ ഉടന്‍ വിമാനത്താവളത്തിലെ ജോലിക്കാര്‍ ഇത് പൈലറ്റിനെ അറിയിക്കുകയായിരുന്നു. ഒടുവില്‍ അധികൃതരുടെ കൃത്യമായ നിര്‍ദേശം അനുസരിച്ച് വിമാനം സുരക്ഷിതമായി ഇറക്കാന്‍ പൈലറ്റിന് കഴിഞ്ഞു.

സാധാരണ നിലയില്‍ തന്നെയാണ് വിമാനം നിലത്തിറക്കിയതെന്നും എമര്‍ജന്‍സി ലാന്‍ഡിങ് വേണ്ടി വന്നില്ലെന്നും വിമാനക്കമ്പനി വക്താവ് അറിയിച്ചു. പൊട്ടിയ ടയറുമായി വിമാനം ലാന്‍ഡ് ചെയ്തതിന്റെ വീഡിയോ എഎന്‍ഐ പോസ്റ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment