കൊല്ലത്ത് 700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

കൊല്ലത്ത് 700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

കൊല്ലം ഓച്ചിറയില്‍ 700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ഇന്നോവാ കാറില്‍ ആലപ്പുഴയിലേക്ക് കടത്തുകയായിരുന്ന സ്പിരിറ്റ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പിടികൂടിയത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. സ്പിരിറ്റ് കടത്തിയ നാലു പേര്‍ പിടിയിലായി. കുരുവി ബാലകൃഷ്ണന്‍, കനക രാജന്‍, ദീപു, രാഹുല്‍ എന്നിവരാണ് പിടിയിലായത്.

20 കന്നാസുകളിലായാണ് കാറില്‍ സ്പിരിറ്റ് കടത്തിയത്. സ്പിരിറ്റ് കടത്തുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി ഐ അനികുമാറിന്റെ നേതൃത്വത്തിലാണ് സ്പിരിറ്റ് മാഫിയാ സംഘത്തെ വലയിലാക്കിയത്.



വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply