സൂക്ഷിക്കുക ചാരൻമാരെത്തുക പല രൂപത്തിൽ; പിടിയിലായത് ചാരപ്പണിക്ക് പരിശീലനം നേടിയ തിമിംഗലം

സൂക്ഷിക്കുക ചാരൻമാരെത്തുക പല രൂപത്തിൽ; പിടിയിലായത് ചാരപ്പണിക്ക് പരിശീലനം നേടിയ തിമിംഗലം

നോര്‍വെ: ചാരപ്പണിക്ക് പലരെയും നാം കണ്ടിട്ടുണ്ട് എന്നാൽ ചാരപ്രവര്‍ത്തനത്തിനായി റഷ്യ തിമിംഗലത്തെ ഉപയോഗിക്കുന്നുവെന്ന് നോര്‍വെ. റഷ്യന്‍ നാവിക സേനയുടെ പരിശീലനം സിദ്ധിച്ച ബെലൂഗ തിമിംഗലത്തെയാണ് നോര്‍വെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

റഷ്യന്‍ സൈന്യത്തില്‍ കുതിരകള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം കടിഞ്ഞാണ്‍ ധരിച്ച തിമിംഗലമാണ് നോര്‍വേയുടെ പടിയിലുള്ളത്. പരിശീലനം സിദ്ധിയ്ച്ച, നോര്‍വെയിലെ ഇന്‍ഗോയ ദ്വീപിന് സമീപം ആണ് നിരന്തരം ബെലൂഗ തിമിംഗല സംഘം വന്ന് പോകുന്നത് കാണപ്പെട്ടത്.

റഷ്യയുടെ നോര്‍ത്തേണ്‍ നേവല്‍ ബെസില്‍ നിന്നും 415 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ദ്വീപ്. മത്സ്യതൊഴിലാളികളാണ് ഇത് കണ്ടെത്തിയത്.

പരിശീലിപ്പിച്ച് അയക്കുന്ന തിമിംഗലത്തിന്‍റെ കടിഞ്ഞാണില്‍ പ്രത്യേകതരം ഗോപ്രോ ക്യാമറ ഘടിപ്പിച്ചിരുന്നു. ഈ ക്യാമറയില്‍ സെയ്ന്റ് പീറ്റേഴ്‌സ് ബര്‍ഗിന്റെ പേരുള്ള ലേബല്‍ ഘടിപ്പിച്ചിട്ട് നോര്‍വീജിയന്‍ അധികൃതര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

നോര്‍വീജിയന്‍ മത്സ്യബന്ധന തൊഴിലാളികളാണ് തിമിംഗലത്തെ ആദ്യം കണ്ടെത്തിയത്. അസ്വാഭാവികമായി മത്സ്യബന്ധന ബോട്ടിന് പിന്നാലേ കൂടിയ തിമിംഗലത്തെ തൊഴിലാളികള്‍ ശ്രദ്ധിച്ചപ്പോഴാണ് ക്യാമറ കണ്ടത്. തുടര്‍ന്ന് ഇവര്‍ തിമിംഗത്തിന്‍റെ ശരീരത്തിന്റെ ഘടിപ്പിച്ച കാമറ നീക്കം ചെയ്തു.

വിശദമായ പരിശോധനയിൽ ക്യാമറ കണ്ടെത്തിയില്ലെന്നും ക്യാമറ ഘടിപ്പിക്കാനുള്ള ഹോള്‍ഡ് മാത്രമാണ് തിമിംഗലത്തിന്‍റെ ദേഹത്ത് ഉണ്ടായത് എന്നാണ് മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത്. അതേ സമയം റഷ്യന്‍ സൈന്യം കുറച്ചുകാലമായി ബെലൂഗ തിമിംഗലങ്ങളെ ഇത്തരത്തില്‍ പരിശീലിപ്പിക്കുന്നുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*