കണി കണ്ടും, കൈനീട്ടം വാങ്ങിയും വിഷു ദിനത്തിൽ ശ്രീ ചിത്രയിലെ കുഞ്ഞോമനകൾ

കണി കണ്ടും, കൈനീട്ടം വാങ്ങിയും വിഷു ദിനത്തിൽ ശ്രീ ചിത്രയിലെ കുഞ്ഞോമനകൾ




മലയാളിയുടെ പുതുവര്ഷമായ വിഷു ദിനത്തിൽ , രോഗ ചികിത്സക്കായി ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിറ്റായ കുഞ്ഞോമനകൾക്കു കണി കാണിച്ചും കൈനീട്ടം നൽകിയും ശ്രീ ചിത്രയിലെ ജീവനക്കാരും വിദ്യാർഥികളും.

പുതു വർഷത്തെ അതിന്റെ തനിമയോടെ ആഘോഷിക്കാൻ കഴിയാത്ത കുഞ്ഞോമനകൾക്കു, അതിശയമായിരുന്നു ജീവനക്കാ രുടെയും വിദ്യാർഥികളുടെയും കണി ഒരുക്കലും വിഷു കൈനീട്ടവും.

വിവിധ വാർഡുകളിൽ ചികിത്സ്‌യിൽ കഴിയുന്ന കുഞ്ഞോമനകൾക്കു അതാതു വാർഡിലെ ജീവനക്കാരുടെ പുതുവർഷ വരവേൽപ്പ്, നഷ്ടപ്പെട്ട് പോയെന്നു അവർ കരുതിയ ഈ വർഷത്തെ വിഷു ദിനത്തിനെ അവിസ്മരണീയമാക്കി.

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫസ്സർ കെ ജയകുമാർ ജീവനക്കാർക്കും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്കും വിഷു ദിന ആശംസകളും കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*