പൊരുതി നേടിയ വിജയം; വയനാടിന്‍റെ അഭിമാനം ശ്രീധന്യ…വയനാട്ടിലെ ആദ്യ ഐ എ എസ്സുകാരി

പൊരുതി നേടിയ വിജയം; വയനാടിന്‍റെ അഭിമാനം ശ്രീധന്യ…വയനാട്ടിലെ ആദ്യ ഐ എ എസ്സുകാരി

ജീവിത സാഹചര്യങ്ങളോട് പടവെട്ടി പൊരുതി നേടിയതാണ് ശ്രീധന്യയുടെ സിവില്‍ സര്‍വീസ് ചരിത്ര വിജയം. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആരും കൊതിക്കുന്ന ഐ എ എസ് എന്ന വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ശ്രീധന്യ സുരേഷ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്കാണ് ശ്രീധന്യക്ക്‌.

വയനാട്ടിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പൊഴുതന ഇടിയംവയല്‍ അമ്പളക്കൊല്ലി സുരേഷ് – കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മൂന്നു മക്കളില്‍ രണ്ടാമത്തെ മകളാണ് ശ്രീധന്യ. ചേച്ചി സുഷിതയും അനുജന്‍ ശ്രീരാഗും അടങ്ങുന്നതാണ് കുടുംബം. തരിയോട് നിര്‍മല ഹൈസ്‌കൂളില്‍നിന്നു 85 ശതമാനത്തിലധികം മാര്‍ക്കോടെ എസ്എസ്എല്‍സി പാസായ ശ്രീധന്യ തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നാണ് പ്ലസ് ടു ജയിച്ചത്.

കോഴിക്കോട് ദേവഗിരി കോളജില്‍ നിന്നും അപ്ലൈഡ് സുവോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തത്. ബിരുദാനന്തര ബിരുദത്തിന് ശേഷം വയനാട് എന്‍ ഊരു ടൂറിസം പ്രൊജക്ടില്‍ അസിസ്റ്റന്റായി ജോലി ചെയ്ത് സ്വരൂപിച്ച തുകകൊണ്ടാണ് സിവില്‍ സര്‍വീസ് പരിശീലനത്തിന് ചേര്‍ന്നത്‌.

മലയാളം പ്രധാന വിഷയമായെടുത്ത ശ്രീധന്യ തിരുവനന്തപുരം സിവില്‍ സര്‍വീസ് എക്‌സിമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റിക്കു കീഴിലായിരുന്നു പരിശീലനം നേടിയത്. സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന കുടുംബത്തില്‍ നിന്നും ചരിത്ര നേട്ടത്തിലേക്ക് എത്താന്‍ ഒരുപാട് പേരുടെ സഹായം ലഭിച്ചുവെന്ന് ശ്രീ ധന്യ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*