ശ്രീജിത്ത് മാരിയേൽ കഥയും സംവിധാനവും നിർവഹിക്കുന്ന ” തഥാ ഗഥാ “

ശ്രീജിത്ത് മാരിയേൽ കഥയും സംവിധാനവും നിർവഹിക്കുന്ന ” തഥാ ഗഥാ “

ശ്രീ കലാക്ഷേത്രയുടെ ബാനറിൽ ശ്രീജിത്ത് മാരിയേൽ കഥയും സംവിധാനവും നിർവഹിക്കുന്ന ” തഥാ ഗഥാ “എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് പരുത്തിപ്പുള്ളി പൂതിരിക്കാവ് പ്രദേശങ്ങളിൽ പൂർത്തിയായി .

“അത് ഇത് തന്നെ “എന്നതാണ് ചിത്രത്തിന്റെ പേരിന്റെ അർത്ഥം ..ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പരിപാടികൾ നടന്നു വരുന്നു ..നാട്യ പ്രവീൺ പുരസ്‌കാരം നേടിയ ശ്രീജിത്ത് മാരിയേലിന്റെ ജീവിത കഥ പറയുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ തന്നെ ഡോക്യു മെന്ററി ആയ “യഥോ ഹസ്ത തഥോ മന”യുടെ പൂർണ്ണ ചലച്ചിത്ര രൂപമാണ് .

3 കാലഘട്ടങ്ങളുടെ കഥ പറയുന്ന ഈ ചിത്രം നിരവധി നൃത്ത നൃത്യ ങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ..ചിത്രത്തിന്റെ തിരക്കഥയും സംഭാഷ ണവും സഹസംവിധാനവും നിർവഹിച്ചിരിക്കുന്നത് രാഷ്ട്രദീപിക സബ് എഡിറ്റർ ആയ ലിജിൻ കെ ഈപ്പൻ ആണ് .ക്യാമറ.

വിനീത് ശോഭൻ .അസിസ്റ്റന്റ് ക്യാമറ മാൻ -കൃപേഷ്‌ .മേക്കപ്പ് -സജീവ് ഷൊർണൂർ . ഗാനരചന -കൃഷ്ണൻ മാസ്റ്റർ .പാടിയത് -പ്രകാശൻ മാസ്റ്റർ . ശ്രീജിത്ത് മാരിയേൽ ,ചിത്ര ബാബു ഷൈൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു .

മറ്റ് അഭിനേതാക്കൾ കലാമന്ദിരം ശ്യാമള ,സാജിദ് റഹ്മാൻ ,ആഷ്‌ബിൻ അനിൽ ,അനാമിക ,രസ്ന പദ്മനാഭൻ ,നിജി സിറാജ് ,വൈഗ ബാബു ,പ്രശാന്ത് പത്തനംതിട്ട ,മാസ്റ്റർ മുഹമ്മദ് സഹീർ സിറാജ്, നൃത്ത സംവിധാനം -ആഷ്‌ബിൻ അനിൽ & പദ്മനാഭൻ കണ്ണൂർ ..കഥകളി ചുട്ടി -കലാമണ്ഡലം സതീഷ് ,കലാമണ്ഡലം രാജേഷ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*