ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് നടന്‍ ശ്രീനിവാസന്‍
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കെട്ടിച്ചമച്ച കഥയാണെന്ന് നടന്‍ ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍. മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ദിലീപ് ഒന്നര കോടി രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയമാണ്. താന്‍ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇത്തരം കാര്യത്തിനായി ചെലവാക്കില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു.
ഒരു വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍. വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല. സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിര്‍ണയിക്കുന്നത് താരവിപണിമൂല്യമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.
നയന്‍താരയ്ക്കു ലഭിക്കുന്ന വേതനം എത്ര നടന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ശ്രീനിവാസന്‍ ആരാഞ്ഞു. ഒരു സംഘടനയേയും നശിപ്പിക്കാനല്ല സംസാരിക്കുന്നതെന്നും ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ നേരത്തെയും ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന്‍ രംഗത്തുവന്നിരുന്നു. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാട്ടുമെന്ന് കരുതുന്നില്ലെന്നാണ് ശ്രീനിവാസന്‍ പറഞ്ഞിരുന്നത്. ദിലീപ് തെറ്റു ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു.
Leave a Reply
You must be logged in to post a comment.