Sreesanth Hospitalized l Bigg Boss 12 l തല ഭിത്തിയിലിട്ടടിച്ചു; ശ്രീശാന്ത് ആശുപത്രിയില്‍
തല ഭിത്തിയിലിട്ടടിച്ചു; ശ്രീശാന്ത് ആശുപത്രിയില്‍
ബിഗ്ബോസ് റീയാലിറ്റി ഷോ താരവും ക്രിക്കറ്ററുമായ എസ് ശ്രീശാന്ത് ആശുപത്രിയില്‍. റിയാലിറ്റി ഷോയ്ക്കിടെ തലയ്ക്കു പരിക്കേറ്റ ശ്രീശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഗ്ബോസില്‍ മത്സരാർഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിന് ശ്രീശാന്തിനെ സൽമാൻ ഖാൻ ശാസിച്ചതിനെ തുടര്‍ന്ന് കുളിമുറിയില്‍ കയറി സ്വന്തം തല ഭിത്തിയില്‍ ഇടിയ്ക്കുകയായിരുന്നു.
ശ്രീശാന്തിന്‍റെ ഈ നടപടി ആരാധകരിലും മത്സരാര്‍ത്ഥികളിലും ഒരുപോലെ ഞെട്ടലുണ്ടാക്കി. തലയ്ക്ക് കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശ്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Also Read >> കോംഗോ പനി ആശങ്ക; തൃശൂരില്‍ മലപ്പുറം സ്വദേശി ചികിത്സയില്‍
എന്നാല്‍ ശ്രീശാന്ത് സുഖമായിരിക്കുന്നുവെന്ന് ഭാര്യ ബുവനെസ്വരി ട്വീറ്റ് ചെയ്തു. ബിഗ്ബോസ് പ്രതിനിധികളുമായി സംസാരിച്ചെന്നും വേദന കാരണം എക്സ്റെ എടുക്കുവാനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് ഭാര്യ ഭുവനേശ്വരി വ്യക്തമാക്കി.
Leave a Reply