ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കുന്നു: അടുത്ത സെപ്റ്റംബറില്‍ കളിക്കളത്തിലിറങ്ങാം

ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കുന്നു: അടുത്ത സെപ്റ്റംബറില്‍ കളിക്കളത്തിലിറങ്ങാം

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. അടുത്ത വര്‍ഷം സെപ്റ്റംബറില്‍ വിലക്ക് അവസാനിക്കും. ഒത്തുകളി ആരോപണത്തില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ചതോടെയാണ് താരത്തിന് ക്രിക്കറ്റിലേക്ക് തിരികെ വരാന്‍ അവസരമൊരുങ്ങുന്നത്.

ബിസിസിഐ ഓംബുഡ്സുമാന്‍ ഡികെ ജെയിനാണ് ഉത്തരവിറക്കിയത്. അടുത്ത വര്‍ഷം സെപ്റ്റംബറിന് ശേഷം ബി.സി.സി.ഐക്ക് കീഴിലുള്ള ഏത് മത്സരങ്ങളിലും പങ്കെടുക്കാന്‍ ശ്രീശാന്തിന് സാധിക്കും.

2013 സെപ്റ്റംബര്‍ 13നായിരുന്നു ശ്രീശാന്തിനു വിലക്കേര്‍പ്പെടുത്തിയത്. ശ്രീശാന്ത് കളത്തിലിറങ്ങിയിട്ട് ആറു വര്‍ഷമായി. ആ വര്‍ഷത്തെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളിച്ചെന്ന് ആരോപിച്ചായിരുന്നു ഈ വിലക്ക്.

പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. ഒടുവില്‍ ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഇടപെട്ട സുപ്രീം കോടതി ആജീവനാന്ത വിലക്ക് നീക്കി അന്തിമ തീരുമാനം ബി.സി.സി.ഐയ്ക്ക് വിടുകയായിരുന്നു. എന്തു നടപടി സ്വീകരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബി.സി.സി.ഐയ്ക്ക് സുപ്രീം കോടതി മൂന്നു മാസത്തെ സമയവും അനുവദിച്ചു. ഈ മൂന്നു മാസം അവസാനിച്ചതോടെയാണ് ബി.സി.സി.ഐ തീരുമാനം വ്യക്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment