ശ്രീശാന്തിന്റെ വീട്ടില്‍ വന്‍ തീപിടുത്തം; ഭാര്യയും കുട്ടികളും അത്ഭുതകരമായി രക്ഷപെട്ടു

ശ്രീശാന്തിന്റെ വീട്ടില്‍ വന്‍ തീപിടുത്തം; ഭാര്യയും കുട്ടികളും അത്ഭുതകരമായി രക്ഷപെട്ടു

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ വന്‍ തീപിടുത്തം. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. വീടിന്റെ ഒരു മുറി പൂര്‍ണ്ണമായും വീടിന്റെ ഒരു ഭാഗം ഭാഗികമായും കത്തി നശിച്ചു.

സമയം തെളിഞ്ഞു….പേളി മാണി ബോളിവുഡിലേക്ക്

സമയം തെളിഞ്ഞു….പേളി മാണി ബോളിവുഡിലേക്ക്

Rashtrabhoomi இடுகையிட்ட தேதி: திங்கள், 29 ஜூலை, 2019

പുലര്‍ച്ചെ രണ്ടു മണിയോട് കൂടിയായിരുന്നു തീപിടുത്തം ഉണ്ടായത്. ശ്രീശാന്തിന്റെ വീട്ടില്‍ നിന്നും കനത്ത പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം ഫയര്‍ ഫോര്സിനെ അറിയിച്ചത്. തീപിടുത്തം ഉണ്ടാകുമ്പോള്‍ ശ്രീശാന്തിന്റെ ഭാര്യയും മക്കളും വീട്ടു ജോലിക്കാരും വീടിനുള്ളില്‍ ഉണ്ടായിരുന്നു.

കനത്ത തീയിലും പുകയിലും പുറത്തിറങ്ങാനാവാതെ കുടുങ്ങിപോയ ഇവരെ വീടിന്റെ പിന്‍വശത്തെ വാതില്‍ പൊളിച്ചാണ് രക്ഷപെടുത്തിയത്. തൃക്കാക്കര, ഗാന്ധിനഗര്‍ നിലയങ്ങളിലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമാണെന്നാണ് പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment