എന്തായാലും ഞാന്‍ പാഠം പഠിച്ചു… നന്ദി; സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ വിമര്‍ശനവുമായി ശ്രേയ ഘോഷല്‍

എന്തായാലും ഞാന്‍ പാഠം പഠിച്ചു… നന്ദി; സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ വിമര്‍ശനവുമായി ശ്രേയ ഘോഷല്‍

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഭാഗത്തു നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് ഗായിക ശ്രേയാ ഘോഷാല്‍. വിമാനത്തില്‍ സംഗീതോപകരണം കയറ്റാന്‍ അനുവദിക്കാത്ത കമ്പനിയുടെ നടപടിക്കെതിരെയാണ് ശ്രേയ ട്വിറ്ററിലൂടെ തന്റെ പ്രതികരണം അറിയിച്ചത്.

സംഗീതജ്ഞരോ അല്ലെങ്കില്‍ അമുല്യമായ സംഗീത ഉപകരണങ്ങളോ കൈവശമുള്ളവര്‍ അവരുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നത് താത്പര്യമില്ലെന്ന് തോന്നുന്നു. എന്തായാലും നന്ദി. പാഠം പഠിച്ചു- ശ്രേയ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ശ്രേയയുടെ ട്വീറ്റ് വൈറലായതിനു പിന്നാലെ ക്ഷമാപണവുമായി സിംഗപ്പുര്‍ എയര്‍ലൈന്‍ രംഗത്തെത്തി. ശ്രേയയ്ക്ക് ഇങ്ങനെ സംഭവിച്ചതില്‍ തങ്ങള്‍ മാപ്പ് പറയുന്നുവെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തങ്ങളെ അറിയിക്കണമെന്നും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് മറുപടി ട്വീറ്റ് നല്‍കി. തങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളോടു എന്താണ് പറഞ്ഞതെന്നും കമ്പനി ശ്രേയയോട് ആരാഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment