ശ്രീലങ്കന്‍ സ്ഫോടനം: ചര്‍ച്ചയായി ട്രംപിന്റെ ട്വീറ്റിലെ പിഴവ്

ശ്രീലങ്കന്‍ സ്ഫോടനം: ചര്‍ച്ചയായി ട്രംപിന്റെ ട്വീറ്റിലെ പിഴവ്

ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന സ്ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ട്വീറ്റില്‍ ഗുരുതരമായ പിഴവ്.

ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണത്തിലാണ് ട്രംപിന് പിഴവു സംഭവിച്ചത്. സ്‌ഫോടനത്തില്‍ 138 പേര്‍ മരിച്ചു എന്നതിന് പകരം 138 മില്യണ്‍ പേര്‍ മരിച്ചുവെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. തെറ്റ് മനസ്സിലാക്കിയ ട്രംപ് അര മണിക്കൂറിനകം ട്വീറ്റ് പിന്‍വലിച്ചിരുന്നു.

എന്നാല്‍ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. ട്രംപിന്റെ ഡിലീറ്റ് ചെയ്ത ട്വീറ്റ് 2000 ഓളം പേരാണ് റീട്വീറ്റ് ചെയ്തത്. 9000 പേര്‍ ഇത് ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ശ്രീലങ്കയില്‍ 21.4 ദശലക്ഷം ജനങ്ങള്‍ മാത്രമാണുള്ളതെന്നാണ് 2017 ലെ സെന്‍സസ് പ്രകാരം വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ ട്രംപിന്റെ ട്വീറ്റിലെ 138 ദശലക്ഷം എന്താണ് ഉദ്ദേശിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment