ശ്രീലങ്കന്‍ ഭീകരാക്രമണം: പ്രതിരോധ സെക്രട്ടറി രാജിവച്ചു

ശ്രീലങ്കന്‍ ഭീകരാക്രമണം: പ്രതിരോധ സെക്രട്ടറി രാജിവച്ചു

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം പ്രതിരോധസെക്രട്ടറി ഹേമാസിരി ഫെര്‍ണാഡോ ഏറ്റെടുത്തു.

ഹേമാസിരിയോടും പൊലീസ് മേധാവി ജനറല്‍ പുജിത് ജയസുന്ദരയോടും പ്രസിഡന്റ് മൈത്രിപാല സിരിസേന രാജി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിരോധ സെക്രട്ടറി രാജിവച്ചത്.

സംഭവത്തില്‍ തന്റെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്നും എന്നാല്‍ താന്‍ നേതൃത്വം നല്‍കുന്ന ഏജന്‍സികളുടെ പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്നും ഹേമാസിരി പറഞ്ഞു. ഇന്റലിജന്‍സ് മുന്നറിയിപ്പ് അവഗണിച്ചതാണ് ഇത്രയും വലിയ അപകടത്തിന് കാരണമായതെന്ന് നേരത്തെ സര്‍ക്കാര്‍ സമ്മതിച്ചിരുന്നു.

ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലും നടന്ന ചാവേറാക്രമണങ്ങളില്‍ 359 പേരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളും പരിശോധനകളും അറസ്റ്റും ഇപ്പോഴും തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment