ഗുരുസ്ഥാനീയനായ സംവിധായകനില്‍ നിന്ന് ദുരനുഭവമുണ്ടായി! വെളിപ്പെടുത്തലുമായി സംവിധായിക
ഗുരുസ്ഥാനീയനായ സംവിധായകനില്‍ നിന്ന് ദുരനുഭവമുണ്ടായി! വെളിപ്പെടുത്തലുമായി സംവിധായിക
സിനിമാ മേഖലയില്‍ നിന്നും തങ്ങള്‍ക്ക് നേരിടേണ്ടി ദുരനുഭവങ്ങൾ നടിമാർ തുറന്നു പറയാന്‍ തുടങ്ങിയതും അത് വന്‍ വിവാദങ്ങൾക്ക് വഴി തുറന്നതും ഈ അടുത്തകാലത്താണ്. കാസ്റ്റിങ്ങ് കൗച്ചുമായി ബന്ധപ്പെട്ടും നിരവധി പ്രശ്നങ്ങൾ മലയാള സിനിമാ രംഗത്തും നിലനിൽക്കുന്നുണ്ടെന്നു പല നായികമാരും വെളിപ്പെടുത്തലുമായി എത്തി.
സംവിധായകനിൽ നിന്നും തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി അഭിനേത്രി നിഷ സാരഗ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.അതിനു പിന്നാലെ താനും ഇത്തരത്തിലുള്ള അനുഭവങ്ങളുടെ ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാട്ടെഴുത്തുകാരിയും സംവിധായകയുമായ ശ്രുതി നമ്പൂതിരി.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെയിലെ ഒരു ഹിറ്റുഗാനം എഴുതിയത് ശ്രുതി നമ്പൂതിരിയാണ്.കപ്പ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് സംവിധായിക കൂടിയായ ഇവർ തന്റെ അനുഭവം പങ്കുവച്ചത്. 25-25 വയസ്സുള്ളപ്പോള്‍ ഗുരുസ്ഥാനീയനായ ഒരു സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് ശ്രുതി വെളിപ്പെടുത്തി. അച്ഛന്‍റെ സ്ഥാനത്ത് കണ്ടിരുന്ന ഒരാളാണ് തന്നോട് വളരെ മോശമായി ദുരുദ്ദേശത്തോടെ പെരുമാറിയത്.
അത്രയും മുതിര്‍ന്ന ആളില്‍ നിന്നും ഉണ്ടായ അനുഭവം തന്നെ ഞെട്ടിച്ചു. അങ്ങനെയൊക്കെ ഒരാള്‍ പെരുമാറുമോയെന്ന് പോലും ചിന്തിച്ചു പോയി. ആരോടും തുറന്നുപറയാൻ കഴിയാതെ രാത്രി മുഴുവൻ കരഞ്ഞു തീർക്കുകയായിരുന്നുവെന്ന് ശ്രുതി പറയുന്നു.ചില പെരുമാറ്റങ്ങള്‍ നമ്മളെ സെക്ഷ്വലി വേദനിപ്പിക്കും.
അതേസമയം സിനിമാ മേഖലയില്‍ മാത്രമല്ല എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് ഇത്തരം മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.എന്നാൽ ന്യൂജെനറേഷന്‍ സംവിധായകരോ സിനിമാ പ്രവര്‍ത്തകരോ അത്തരത്തില്‍ അല്ലെന്നും ശ്രുതി പറയുന്നു.
അവര്‍ അവരുടെ ജോലികളില്‍ ഫോക്കസ്ഡ് ആണ്. അല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങളില്‍ അവര്‍ ശ്രദ്ധിക്കാറില്ല. ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യം ഇവിടെ ഉണ്ട്. താന്‍ സംഘടയോട് പരിപൂര്‍ണമായും യോജിക്കുന്നുണ്ട്. അവര്‍ക്ക് പലമാറ്റങ്ങളും വരുത്താന്‍ കഴിഞ്ഞിട്ടുമുണ്ട്. പുരുഷമേധാവിത്വത്തിന് മറുപടി നല്‍കാന്‍ ഇത്തരം സംഘടനകള്‍ ആവശ്യമാണെന്നനും ശ്രുതി ചാനല്‍ പരിപാടിയില്‍ പറഞ്ഞു.
Leave a Reply