എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റമില്ല
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റമില്ല
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റമില്ല. മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഈ വര്‍ഷവും രാവിലെയും ഉച്ചകഴിഞ്ഞുമായി നടത്താനാണ് തീരുമാനം.
ഒരേ സമയത്ത് രണ്ടു പരീക്ഷകളും നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും മാറ്റം വേണ്ടെന്നാണ് പുതിയ നിലപാട്. ഇന്ന് നടന്ന ക്യുഐപി മോണിറ്ററിംഗ് യോഗത്തിലാണ് തീരുമാനം.
ഇത്രയധികം വിദ്യാര്‍ഥികളെ ഒരേ സമയം പരീക്ഷയ്ക്ക് ഇരുത്താനുള്ള സൗകര്യമില്ലെന്ന് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ 243 ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും 66 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും രണ്ടു പരീക്ഷകളും ഒരേ സമയത്ത് നടത്താനുള്ള സൗകര്യമില്ലെന്ന് അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 നു ആരംഭിച്ച് 28 ന് അവസാനിക്കും.
Leave a Reply
You must be logged in to post a comment.