എസ് എസ് എൽ സി,പ്ലസ് ടു വിജയികളെ അനുമോദിച്ചു

എസ് എസ് എൽ സി,പ്ലസ് ടു വിജയികളെ അനുമോദിച്ചു

പുന്നയൂർക്കുളം വിദ്യാർത്ഥി സേവാ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി,പ്ലസ് ടു വിജയികൾക്കുള്ള അനുമോദന സദസ്സ് ‘ജ്ഞാനോദയം 2022’ സംഘടിപ്പിച്ചു.

കെ. പി. നമ്പൂതിരീസ് ആയുർവേദിക്സ് സീനിയർ സയന്റിസ്റ്റ് സതീശൻ കെ. എം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പുന്നയൂർക്കുളം 11 ആം വാർഡ് മെമ്പർ ഗോകുൽ അശോകൻ അധ്യക്ഷനായി.

തുടർന്ന് 8ആം ക്ലാസ്സ്‌ മുതൽ എം ബി എ വരെയുള്ള
വിദ്യാർത്ഥികൾക്കായി തൃശൂർ എംപ്ലോയബിലിറ്റി ഓഫീസ് ഫോർമർ ഹെഡ് പ്രൊഫ. ജഗദീഷ് പിള്ള നയിച്ച“ജോലി ലക്ഷ്യമാക്കിയുള്ള പഠനം, എന്ത് പഠിക്കണം, എവിടെ പഠിക്കണം” എന്ന വിഷയത്തെ ആസ്പദമാക്കി കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.

ചടങ്ങിന് വിദ്യാർത്ഥി സേവാ സൊസൈറ്റി പ്രസിഡന്റ്‌ അനില സുകുമാരൻ സ്വാഗതവും ട്രഷറർ മഹേഷ്‌ മോഹൻ നന്ദിയും പറഞ്ഞു. നെഹ്‌റു യുവ കേന്ദ്ര വോളന്റിയർ ഫസ്ന, സേവാ സൊസൈറ്റി രക്ഷാധികാരി ഷിജി അനൂപ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply