വിദേശത്ത് സ്റ്റാഫ് നേഴ്സ് ആയി ജോലി വാഗ്ദാനം ചെയ്തത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി

വിദേശത്ത് സ്റ്റാഫ് നേഴ്സ് ആയി ജോലി വാഗ്ദാനം ചെയ്തത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി


പാലാരിവട്ടം: പാലാരിവട്ടം ഗോൾഡ് സൂക്കിൽ പ്രവർത്തിച്ച് വരുന്ന മെഡ്‌ലൈൻ എച്ച് ആർ സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ വിദേശത്ത് സ്റ്റാഫ് നഴ്സ് ആയി ജോലി നൽകാമെന്ന് വാഗ്‌ദാനം ചെയ്ത അഞ്ചു ലക്ഷം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി.

പത്തനംതിട്ട ജില്ലയിലെ കോയിപ്പുറത്ത് ആലുമൂട്ട് വീട്ടിൽ രാജീവ് മാത്യു(34) ആണ് അറസ്റ്റിലായത്. ത്രിസ്സൂർ സ്വദേശിയായ നഴ്‌സിന്റെ അച്ഛൻ കൊച്ചി സിറ്റി കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.


പരാതിക്കാരന്റെ കയ്യിൽ നിന്നും പണം തട്ടിയത് പോലെ നിരവധി പേരുടെ കയ്യിൽ നിന്നും പണം വാങ്ങി ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും നഴ്സിംഗ് വിദ്യാർത്ഥികളെയാണ് തട്ടിപ്പിന് ഇരയാക്കുന്നതെന്നും വാട്ട്സ്ആപ്പ് വഴി സന്ദേശങ്ങളയച്ചാണ് വാഗ്ധാനങ്ങൾ വിദ്യാർഥികളിൽ എത്തിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply