Staff Stolen Unregistered Vehicle from Showroom l രജിസ്ട്രേഷന്‍ ചെയ്യാത്ത കാര്‍ ഷോറൂമില്‍ നിന്നും കടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍
രജിസ്ട്രേഷന്‍ ചെയ്യാത്ത കാര്‍ ഷോറൂമില്‍ നിന്നും കടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഷോറൂമിൽ നിന്നും രജിസ്ട്രേഷൻ ചെയ്യാത്ത വാഹനം കടത്തി കൊണ്ടുപോയ കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. ആക്കുളത്തെ ഹോണ്ട ഷോറൂമിൽ നിന്നാണ് ജീവനക്കാരന്‍ ടെസ്റ്റ് ഡ്രൈവിനെന്ന പേരില്‍ വാഹനം കടത്തിയത്. മാറനല്ലൂർ കോട്ടമ്പള്ളി തുഷാരത്തിൽ സ്റ്റാലിന്റെ മകൻ സെബിനെയാണ് (27) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
Also Read >> അല്‍ക്കുവാണ് താരം; ഒറ്റ സെല്‍ഫികൊണ്ട് സിനിമാ താരമായി
ഇയാള്‍ പേരൂർക്കട വയലിക്കടയിലെ വാടക വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു.കഴിഞ്ഞ മാസം 10നാണ് സംഭവം. ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോയ വാഹനം ഇയാള്‍ തിരികെ ഷോ റൂമില്‍ എത്തിച്ചിരുന്നില്ല. ഷോ റൂമില്‍ നടത്തിയ ആഭ്യന്തര ഓഡിറ്റിങ്ങിലാണ് ഒരു വാഹനം കാനനത കാര്യം ഷോ റൂം അധികൃതര്‍ അറിയുന്നത്.
ദിവസങ്ങള്‍ നീണ്ടു നിന്ന അന്വേഷണത്തിലാണ് സെബിനാണ് പ്രതിയെന്ന് മനസ്സിലാകുന്നത്. മോഷ്ട്ടിച്ച കാറുമായായാണ് ഇയാള്‍ ജോലിക്ക് എത്തിയിരുന്നത്.എന്നാല്‍ ഷോ റൂമില്‍ നിന്നും അകലെയായി പാര്‍ക്ക് ചെയ്ത ശേഷമാണ് ഇയാള്‍ സ്ഥാപനത്തില്‍ എത്തിയിരുന്നത്.
Also Read >> ചികിത്സാ ചിലവ് താങ്ങാനാവുന്നില്ല; മകന്‍ അമ്മയോട് ചെയ്തത്
പോലീസില്‍ പരാതി നല്‍കിയ വിവരമറിഞ്ഞ സെബിന്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോവുകയായിരുന്നു. സൈബര്‍ സെല്‍ നിരന്തരം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പേരൂര്‍ക്കടയില്‍ ഉള്ളതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പേട്ട എസ് എച്ച് ഓ സജുകുമാരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വയലിക്കടയിലെ വാടക വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Leave a Reply