Startup Ranking India l സ്റ്റാര്‍ട്ട് അപ്പ് റാങ്കിംഗ് പ്രഖ്യാപിച്ചു: ഗുജറാത്തിന് ഒന്നാം സ്ഥാനം; മികച്ച പ്രകടനം കാഴ്ച വെച്ച് കേരളവും

Startup Ranking India l സ്റ്റാര്‍ട്ട് അപ്പ് റാങ്കിംഗ് പ്രഖ്യാപിച്ചു: ഗുജറാത്തിന് ഒന്നാം സ്ഥാനം; മികച്ച പ്രകടനം കാഴ്ച വെച്ച് കേരളവും

സംസ്ഥാനങ്ങളിലെ സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രഥമ റാങ്കിംഗിന്റെ ഫലങ്ങള്‍ കേന്ദ്ര വ്യവസായ നയ, പ്രോത്സാഹന വകുപ്പ് ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച സംസ്ഥാനമായി ഗുജറാത്തിനെ തിരഞ്ഞെടുത്തു.

Also Read >> വാടക നല്‍കിയില്ല; മലയാള സിനിമയുടെ ചിത്രീകരണത്തിനെത്തിയ നടിയെ ലോഡ്ജ് ജീവനക്കാര്‍ തടഞ്ഞുവെച്ചു

മികച്ച പ്രകടനം കാഴ്ച വച്ച സംസ്ഥാനങ്ങളില്‍ കേരളവും ഇടംനേടി. കര്‍ണ്ണാടക, ഒഡിഷ, രാജസ്ഥാന്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട മറ്റ് സംസ്ഥാനങ്ങള്‍.

ആന്ധ്രാ പ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ ലീഡേഴ്‌സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടു. ആസ്പയറിംഗ് ലീഡേഴ്‌സ് വിഭാഗത്തില്‍ ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഇടം പിടിച്ചു.

Also Read >> കൊച്ചിയിലെ ‘ഐസ്മെത്ത്’ വേട്ട; സ്ത്രീകളില്‍ ഉത്തേജനം ഉണ്ടാക്കാന്‍ പെണ്‍വാണിഭ സംഘങ്ങളും ഇത് ഉപയോഗിക്കുന്നു

സ്റ്റാര്‍ട്ടപ്പുകളുടെ മേഖലയില്‍ ഉയര്‍ന്ന് വരുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ അസം, ഡല്‍ഹി, ഗോവ, ജമ്മുകാശ്മീര്‍, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ് എന്നിവ ഉള്‍പ്പെടും. ചണ്ഡിഗഢ്, മണിപ്പൂര്‍, മിസോറാം, നാഗാലാന്റ്, പുതുച്ചേരി, സിക്കിം, ത്രിപുര എന്നിവ തുടക്കക്കാരുടെ വിഭാഗത്തില്‍ ബഹുമതിക്ക് അര്‍ഹരായി.

സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ 51 ഉദ്യോഗസ്ഥരെ ചാമ്പ്യന്മാരായി തിരഞ്ഞെടുത്തു. സ്റ്റാര്‍ട്ടപ്പ് രംഗത്ത് സംസ്ഥാനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം ഉറപ്പ് വരുത്തുന്നതിനും കൂടുതല്‍ മികച്ച സമ്പ്രദായങ്ങള്‍ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ ഉദ്യമം സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*