Kerala School Kalolsavam l Sasthreeya Sangeetham l ശാസ്ത്രീയ സംഗീതത്തിൽ എ-ഗ്രേഡുമായി ആരഭി ബിജു
ശാസ്ത്രീയ സംഗീതത്തിൽ എ-ഗ്രേഡുമായി ആരഭി ബിജു
ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം ശാസ്ത്രീയസംഗീതത്തിൽ എ-ഗ്രേഡോടെ ആരഭി ബിജു. മധ്യമാവതി രാഗത്തിൽ രാമകഥ സുധ എന്ന കീർത്തനം പാടിയാണ് ആരഭി എ ഗ്രേഡ് കരസ്ഥമാക്കിയത്.
സംഗീത കുടുംബത്തിൽ നിന്നുള്ള ആരഭി തൃശൂർ ഹോളി ഫാമിലി സ്‌കൂൾ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. അപ്പീൽ ഉൾപ്പടെ 18 പേരാണ് മൽസരത്തിനെത്തിയത്. അച്ഛൻ ബിജു പൊലീസുദ്യോഗസ്ഥനാണ്. അമ്മ ഗിൽസ.
Leave a Reply