ശ്രീജിത്ത് സംവിധാനം ചെയ്ത “യഥോ ഹസ്ത തഥോ മന” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

ശ്രീജിത്ത് സംവിധാനം ചെയ്ത “യഥോ ഹസ്ത തഥോ മന” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

പാലക്കാട് : ശ്രീജിത്ത് സംവിധാനം ചെയ്ത് അഭിനയിച്ച ഡോക്യുമെന്ററി ചിത്രം യഥോ ഹസ്ത തഥോ മനഃ സിനിമാതാരം റഹ്മാൻ റിലീസ് ചെയ്തു. നൃത്തവേദികളിൽ വിസ്മയം തീർത്ത ശ്രീജിത്ത് മാരിയിൽ സിനിമാ രംഗത്തേക്കും ചുവടർപ്പിക്കുകയാണ്. അഭിനയത്തിലേക്കും സംവിധാനത്തിലേക്കുമാണ് ശ്രീജിത്ത് ചുവടുവയ്ക്കുന്നത് .

സ്വന്തം ജീവിത അനുഭവങ്ങളിലൂടെ കടന്നു പോവുന്ന ചിത്രം സിനിമ കൂടാതെ ആൽബരൂപത്തിലും , ഡോക്യുമെന്ററി രൂപത്തിലും ഇറങ്ങും . ഇത്തരത്തിൽ ഇറങ്ങുന്ന ആദ്യ സംരംഭം കൂടി ആവും ശ്രീജിത്തിന്റെ യഥോ ഹസ്ത തഥോ മനഃ.

സംവിധായകരായ കൊച്ചിൻ ഹനീഫ ഫാമിലി , നൗഷാദ് ഫാമിലി , മനോജ് പാലോടൻ,നടന്മാരായ റഹ്മാൻ , ഉണ്ണി മുകുന്ദൻ , മനോജ് കെ ജയൻ നടിമാരായ സൗപർണിക സുഭാഷ് പിന്നെ കൂടെ നിന്ന് സഹകരിച്ച റഹ്മാൻ ഫാൻസ്‌ അസോസിയേഷനും , ഓൾ കേരള ഉണ്ണി മുകുന്ദൻ ഫാൻസ്‌ അസോസിയേഷനും അതോടൊപ്പം ഈ സംരംഭത്തിൽ കൂടെ നിന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്ന് ശ്രീജിത്ത്‌ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*