സ്ത്രീധനം : യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് വെടിവെച്ച്‌ കൊന്നു

ദില്ലി: ഇരുപതുകാരിയായ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊല്ലാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍നിന്നാണ് ആയുധം കണ്ടെടുത്തത്.

21കാരനായ ഭര്‍ത്താവും രണ്ട് സഹായികളും ചേർന്ന് ഇവന്‍റ് മാനേജ്മെന്‍റ് പ്രൊഫഷണലായ ഭാര്യ നാന്‍സി ചോപ്രയെ കൊലപ്പെടുത്തി. സ്ത്രീധനത്തിന്‍റെ പേരിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. കൊലചെയ്യാനുപയോഗിച്ച ആയുധവും വാഹനവും വ്യാഴാഴ്ചയാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സഹില്‍ ചോപ്രയും ഇയാളുടെ ജീവനക്കാരാനായ ശുഭവും ശുഭത്തിന്‍റെ ബന്ധു ബാധലും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

സ്ത്രീധനത്തിന്‍റെ പേരില്‍ നാന്‍സിയെ സഹിലിന്‍റെ കുടുംബം ഉപദ്രവിച്ചിരുന്നു. നാന്‍സിയെ കാണാതായ സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുന്നതിനിടെയിലാണ് സഹിലും സുഹ‍ൃത്തുക്കളും അറസ്റ്റിലായത്.

രണ്ട് പേരുടെയും സഹായത്തോടെ നാന്‍സിയെ വെടിവയ്ക്കുകയായിരുന്നുവെന്ന് സഹില്‍ പൊലീസിന് മൊഴി നല്‍കി. തുടര്‍ച്ചയായ വഴക്കുകളില്‍ മനംമടുത്താണ് ഭാര്യയെ കൊന്നതെന്നും സഹില്‍ പറഞ്ഞു. നാന്‍സിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം ഇവര്‍തന്നെയാണ് പൊലീസിന് കാണിച്ചുകൊടുത്തത്. തുടര്‍ന്ന് പൊലീസെത്തി പാനിപ്പത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*