അതിവേഗ ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ്സ് (ട്രെയിന്‍ 18)ന് നേരെ കല്ലേറ്
അതിവേഗ ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ്സ് (ട്രെയിന്‍ 18)ന് നേരെ കല്ലേറ്
ന്യൂഡെല്‍ഹി: ഇന്ത്യയുടെ അഭിമാനമായ അതിവേഗ ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ്സ് (ട്രെയിന്‍ 18)ന് നേരെ കല്ലേറ്. ട്രയല്‍ റണ്ണിനിടെയാണ് അജ്ഞാതര്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞത്. വെള്ളിയാഴ്ചയാണ് സംഭവം.
ട്രയല്‍ ഓട്ടം ആയതുകൊണ്ട് തന്നെ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ കല്ലേറില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ കല്ലെറിഞ്ഞവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഒരു മാസം മുന്‍പും സമാനമായ സംഭവം ഉണ്ടായതായി റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. ട്രെയിന്‍ സകുര്‍ബസ്തി സ്റ്റേഷന്‍ വിട്ട ഉടനെയാണ് കല്ലേറുണ്ടായത്.
ട്രെയിന്‍ ന്യൂഡല്‍ഹിയില്‍ എത്തിയപ്പോള്‍ ട്രെയിനില്‍ അനുഗമിച്ചിരുന്ന റെയില്‍വേ പോലീസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. എഞ്ചിന്റെ ഭാഗത്ത് നിന്നുള്ള രണ്ടാമത്തെ കോച്ചിലാണ് കല്ലുകള്‍ പതിച്ചത്.
97 കോടി രൂപ ചിലവില്‍ 16 കോച്ചുകളുള്ള ട്രെയിന്‍ 18 മാസം കൊണ്ട് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിര്‍മ്മിച്ചത്. 30 വർഷത്തെ ശതാബ്ദി എക്സ്പ്രസിന് പിൻഗാമിയായാണ് കണക്കാക്കപ്പെടുന്നത്.
രാജ്യത്തെ ആദ്യത്തെ ലോക്കോമോട്ടീവ് ലെസ് ട്രെയിനാണ് ഇത്. പൂര്‍ണ്ണമായും ഇന്ത്യന്‍ എങ്ങിനീയര്‍മാരുടെ സഹായത്താല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് ‘വന്ദേ ഭാരത്’ എക്സ്പ്രസ്. പതിനെട്ട് മാസം കൊണ്ടാണ് ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Leave a Reply