പ്ലാസ്റ്റിക് വളയത്തില്‍ കുടുങ്ങി മരണത്തിലേക്കു അടുത്ത കൊക്കിനു പുനര്‍ജന്മം
പ്ലാസ്റ്റി്ക്കിന്‍റെ അതി പ്രസരം മ്യഗങ്ങള്‍ക്ക് ഭീഷണിയാകുന്നു. മനുഷ്യന്‍റെ ഹീനപ്രവൃത്തി കാരണം ഇരയായത് പാവം കൊക്കാണ് .
ബ്ലാക്ക് നെക്ക്ഡ് സ്റ്റോര്‍ക്കിനെയാണ് (കരിങ്കഴുത്തന്‍ കൊക്ക്) ഒരുകൂട്ടം പക്ഷിസ്‌നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
രക്ഷ യായത് മ്യഗസ്നേഹിയായ മനോജ് എടുത്ത ചിത്രം ആണ്.പക്ഷിനിരീക്ഷകനും ഡല്‍ഹിയില്‍ സ്വകാര്യകമ്പനിയില്‍ ജോലിക്കാരനുമായ പള്ളിക്കര കരുമനക്കണ്ടി മനോജാണ് ഗുഡ്ഗാവിലെ ബസായി ചതുപ്പില്‍ ജൂണ്‍ ആദ്യം അപകടനിലയിലായ പക്ഷിയെ കണ്ടത്. മനോജ് ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങുംവഴിയാണ് അപൂര്‍വമായിമാത്രം കാണുന്ന പക്ഷിയെ കണ്ടത്. അപൂര്‍വ്വയിനം പക്ഷി ആയതിനാല്‍ അതിന്റെ ചിത്രവുമെടുത്തു. അഞ്ചടിയോളം ഉയരവും 12 കിലോ തൂക്കവുമുള്ള ഇത്തരം പക്ഷിയെ കേരളത്തില്‍ കാണാറില്ല.
വീട്ടിലെത്തി ചിത്രം കംപ്യൂട്ടറില്‍ നോക്കുമ്പോഴാണ് അതിന്‍റെ കൊക്കില്‍ പ്ലാസ്റ്റിക് വളയം കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്. പക്ഷിക്കു വായതുറക്കാനാകാത്ത നിലയിലായിരുന്നു. മനോജ് ഉടന്‍ പക്ഷിയുടെ ദൈന്യാവസ്ഥ ഡല്‍ഹിയിലെ പക്ഷിനിരീക്ഷകരായ ഫോട്ടോഗ്രാഫര്‍മാരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് പക്ഷിസ്‌നേഹികളും ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി (ബിഎന്‍എച്ച്‌എസ്) പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകന്‍ പങ്കജ് ഗുപ്ത, മലയാളി പക്ഷി നിരീക്ഷകന്‍ മാത്യു ജോസഫുമുള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പക്ഷിക്കായ് തിരച്ചില്‍ ആരംഭിച്ചു..അഞ്ചുദിവസത്തെ തിരച്ചിലിനുശേഷം പക്ഷിയെ കണ്ടെത്തി സുഖപ്പെടുത്തി
https://www.youtube.com/watch?v=0ULQG-igrVQ
Leave a Reply