ശ്രീ കൃഷ്ണന്‍ തലയില്‍ മയില്‍പീലി ചൂടുന്നതിനു പിന്നിലെ എെതിഹ്യ കഥ

ശ്രീ കൃഷ്ണന്‍ തലയില്‍ മയില്‍പീലി ചൂടുന്നതിനു പിന്നിലെ എെതിഹ്യ കഥ

ഗോകുലത്തിൽ ഒരു മയിൽ താമസിച്ചിരുന്നു. അതു ദിവസവും ഭഗവാൻ കൃഷ്ണന്റെ വാതിലിലിൽ വന്നു ഒരു ഭജൻ പാടുമായിരുന്നു. എനിക്കാരുമില്ല എന്റെ ഭഗവാനെ അങ്ങയെ കൂടാതെ ഗോപാലമൂർത്തേ എന്റെ മാതാപിതാവും അങ്ങാണ്. ഇതായിരുന്നു ഭജനയുടെ ഉള്ളടക്കം. എന്നും വന്നു വന്നു ഭഗവാന്റെ കാതിൽ ഈ ഭജന പതിച്ചിരുന്നു. എന്നാൽ വലിയ ശ്രദ്ധയൊന്നും അദ്ദേഹം അതിൽ കൊടുത്തിരുന്നില്ല. മയിൽ ഭഗവാന്റെ വിശേഷ സ്നേഹത്തിന് പാത്രമായിരുന്നു ദിവസേനയുള്ള ഭഗവൽ ഭജനം കാരണം.

ഒരു ദിവസം ഭജന കഴിഞ്ഞു. ഒരു കൊല്ലം കഴിഞ്ഞിരുന്നു. മയിൽ വളരെ ഹൃദ്യമായാണ് ഭജന പാടിയിരുന്നത്. പ്രഭുവിനും ഇത് ഇഷ്ട മായിരുന്നു. എന്നാൽ വേണ്ട ഒരു ശ്രദ്ധ അതിലുണ്ടായിരുന്നില്ല. എന്നാൽ മയിലിന്റെ ഗീതം കേട്ട് അതിനെ ചിലപ്പോൾ ഒരു പ്രാവശ്യം നോക്കി ഒരു പ്രേമപൂർണ്ണമായ ചിരി ചിരിച്ച് പുറത്തേക്ക് പോവാറുണ്ടായിരുന്നു.
ഈ പ്രാർത്ഥന കൊണ്ട് ഒരു വർഷം മുഴുവൻ ഒന്നും ഉണ്ടായില്ല. മയിലിന്റെ ആയുസ്സ് തീരാനായി.. വർഷം മുഴുവൻ ഭക്തിപൂർവ്വം ഭജിച്ചിട്ടും പ്രഭു പ്രസന്നനായില്ല. മയിൽ കരഞ്ഞു തുടങ്ങി. ഭഗവാനെ ഓർത്ത് ഉറക്കെയുറക്കെ കരയാൻ തുടങ്ങി ആ സമയത്ത് അവിടെ ഒരു മൈന പറന്നു പോവുന്നുണ്ടായിരുന്നു. അത് മയിൽ കരയുന്നത് കണ്ട് ആശ്ചര്യപ്പെട്ടു നോക്കി.

ആശ്ചര്യം മറ്റൊന്നുമായിരുന്നില്ല സാധാരണ മയിൽ കരയാറില്ലത്രെ. അതു മാത്രമല്ല അത്ഭുതം ശ്രീകൃഷ്ണന്റെ വാതിലിൽ പടിയിൽ തന്നെ ആരും കരയാറുണ്ടായിരുന്നില്ല. മൈന ആലോചിച്ചു എന്തൊരു ദുർഭാഗ്യം ഈ പക്ഷിക്ക് അത് പ്രഭുവിന്റെ പുരദ്വാരത്തിൽ കരയേണ്ടി വരുന്നു ഇവിടെ എല്ലാവരുടെയും കഷ്ടങ്ങൾ ദൂരെ പോവാറാണുള്ളത്. മൈന മയിലിന്റെയടുത്തു ചെന്നു ചോദിച്ചു. നീ എന്തിനാ കരയുന്നത്. മയിൽ പറഞ്ഞു കഴിഞ്ഞ ഒരു കൊല്ലമായി ഈ മുരളീധരന്റെ ഓർമകളിൽ അദ്ദേഹത്തെ പ്രശംസിച്ച് ഗീതങ്ങൾ പാടുന്നു.
എന്നാൽ ഇന്നുവരെ എനിക്ക് കുറച്ചു വെളളം പോലും ഭഗവാൻ ചോദിച്ചു തന്നില്ല. ഇതു കേട്ടു മൈന പറഞ്ഞു. ഞാൻ ബർ്സാനയിൽ നിന്നും വരുന്നു. നീ എന്റെ കൂടെ അവിടെ വരൂ. മനമില്ലാ മനസ്സോടെ മയിലും മയിലും പറന്നു പറന്നു ബർസാനയിലെത്തി. മൈന ബർസാനയിലെ രാധയുടെ വാതിലിൽ എത്തി അവിടെ വെച്ച് മൈന ഭജനഗീതം പാടി തുടങ്ങി.

ശ്രീ രാധേ രാധേ ബർസാനേ വാലി രാധേ.

മൈന മയിലിനോട് രാധയുടെ ഗീതം പാടാൻ പറഞ്ഞു. മയിലിനു അതു പാടാൻ ഇഷ്ടമായിരുന്നു എന്നാലും ബാങ്കേബിഹാരി ജിയുടെ ഭജനകൾ ചൊല്ലുന്നതിലായിരുന്നു താൽപര്യം. അത് ബർസാനയിൽ വന്നു തന്റെ പഴയ ഭജന ഗീതം ചൊല്ലാൻ ആരംഭിച്ചു. എനിക്കാരുമില്ല എന്റെ ഭഗവാനെ അങ്ങില്ലാതെ ഗോപാലമൂർത്തേ അങ്ങാണെന്റെ അച്ഛനും അമ്മയും. രാധയുടെ കാതിൽ ഈ ഗീതം പതിച്ചു. ദേവി ഓടി മയിലിന്റെ അടുത്തുവന്നു. അതിനെ പ്രേമത്തോടെ കഴുത്തിൽ തലോടി ആശ്വസിപ്പിച്ചു. രാധാദേവി മയിലിന്റെ അടുത്ത് സംസാരിച്ചു.
ഏതോ ഒരു പഴയ ബന്ധു വന്നു സംസാരിക്കുന്ന പോലെ സ്നേഹത്തോടെ. അതിന്റെ നന്മയിൽ ചോദിച്ചു നീ എവിടെ നിന്നു വരുന്നു? മയിൽ ഗദ്ഗദ കണ്ഠയായി പറഞ്ഞു തുടങ്ങി. രാധാ ദേവിയ്ക്കു പ്രണാമം. ഇന്നുവരെ കേട്ടിരിക്കുന്നത് അവിടുന്ന് കരുണയുടെ മൂർത്തിയാണെന്നാണ്. എന്നാൽ ഇന്നു തെളിഞ്ഞു അവിടുന്നു കൃപാമൂർത്തി കൂടിയാണെന്ന്. രാധാദേവി മയിലിനോട് ചോദിച്ചു. എന്തുകൊണ്ടാണ് നീയെന്നെ കരുണാമയിയെന്നു പറയുന്നത്. മയിൽ പറഞ്ഞു.

എങ്ങിനെ പറയും ദിവസം മുഴുവൻ ഞാൻ ശ്യാമന്റെ നാമം ചൊല്ലുന്നു. എന്നാൽ കണ്ണനെ നിക്ക് വെള്ളം പോലും തന്നില്ല. രാധാദേവി ചിരിച്ചു ദേവിയുടെ മനസ്സിൽ തെളിഞ്ഞു അതിന്റെ കാരണം. രാധാദേവി മയിലിനോട് പറഞ്ഞു. നീ ഗോകുലത്തിൽ പോവൂ’ എന്നാൽ ഇപ്രാവശ്യം പഴയ ഗീതത്തിന്നു പകരം ഇതു പാടൂ. ജയ് രാധേ രാധേ രാധേ ബർസാനേ വാലി രാധേ .. എന്നാൽ മയിലിനു മനസ്സുണ്ടായിരുന്നില്ല ആ കരുണാമയിയെ ഉപേക്ഷിച്ചു പോവാൻ. എന്നിട്ടും അത് ഗോകുലത്തിൽ പോയി രാധാജി പറഞ്ഞ പോലെ രാധേ രാധേ രാധേ ബർസാനേ വാലി രാധേ എന്നു പാടി ഭഗവാൻ ശ്രീകൃഷ്ണൻ അത് കേട്ടു ആ ഭജനയിൽ മുഴകി സംഭ്റമിച്ച് ഓടി വന്നു.
മയിലിന്റെ അടുത്തുവന്നു കഴുത്തിൽ താലാടി അതിനെ പ്രേമപൂർവ്വം ആശ്വസിപ്പിച്ചു ചോദിച്ചു. നീ എവിടെ നിന്നു വരുന്നു. ഇതു കേട്ട് മയിൽ പിടച്ചു പോയി. മയിൽ പറഞ്ഞു. അങ്ങയുടെ നിഴലിൽ ഒരു കൊല്ലക്കാലം അങ്ങയുടെ നാമത്തിൽ മുഴുകി ജീവിച്ചിരുന്നു ഞാൻ. എന്നാൽ അങ്ങ് ഒരിക്കലും കുറച്ച് വെള്ളം പോലും വേണോ എന്നു ചോദിച്ചില്ല. ഇന്ന് ഇപ്പോൾ ഞാൻ ഭാഗം മാറ്റി രാധാദേവിയുടെ നാമം ചൊല്ലിയപ്പോൾ അങ്ങ് ഓടി വരുന്നു.

ഭഗവാൻ മന്ദഹസിച്ചു കൊണ്ടു വീണ്ടും ചോദിച്ചു. നീ എവിടെ നിന്നു വരുന്നു? മയിലിനു ഭഗവാനെ കിട്ടാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഇന്ന് അത് പരിശ്രമമെല്ലാം എന്നന്നേയ്ക്കുമായി ദൂരെ കളഞ്ഞു. അപ്പോൾ പ്രഭുവിന് ഓർമ വന്നു. ഞാൻ ആ മയിലാണ് ഒരു വർഷമായി അദ്ദേഹത്തിന്റെ വാതിൽ പടിയിൽ ഭഗവാനെ തനിക്കാരുമില്ല അങ്ങില്ലാതെ ഗോപാലമൂർത്തേ തനിക്കു അമ്മയുമച്ഛനുമില്ല എന്ന കീർത്തനം പാടിയിരുന്നതെന്ന്.

വേനലും വർഷവും എല്ലാം സഹിച്ച് ഒരു വർഷകാലം അവിടുത്തെ വാതിലിൻ പടിയിലിരുന്നു അങ്ങയുടെ സ്തുതി ചെയ്തിരുന്നത്. എന്നാൽ എനിക്ക് വെള്ളം വേണോ എന്നു പോലും ആരും ചോദിച്ചില്ല. ഞാൻ പിന്നെ ബർസാനയിൽ പോയി രാധാദേവിയെ കണ്ടു. അവർ എന്നെ പൂർണ്ണ സ്നേഹത്തോടെ ആശ്വസിപ്പിച്ചു വേണ്ട വഴി പറഞ്ഞു തന്നു. ഭഗവാൻ പ്രേമമുഗ്ദ്ധനായി മയിലിനോട് പറഞ്ഞു. നീ രാധയുടെ നാമം എടുത്തു പാടിയില്ലെ? അത് തന്നെ നിനക്ക് വരദാനമെന്നു തെളിഞ്ഞില്ലെ .ഇനിയെന്തു വേണം’ ഇനിയും ഞാനിതാ വരം തരുന്നു ഏതു കാലം വരെ ഈ സൃഷ്ടി നിലനിൽക്കുന്നോ അതു വരെ നിന്റെ പീലി എന്റെ ശിരസ്സിൽ വിരാജ മാനമാവും തീർച്ച.രാധാദേവിയുടെ കൃപയാണ് ഭഗവാൻ ഹരേ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*