ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ കടന്ന് പിടിച്ച് പരസ്യമായി ചുംബിച്ചു
ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ കടന്ന് പിടിച്ച് പരസ്യമായി ചുംബിച്ചു
ഫിഫ വേള്‍ഡ് കപ്പ് ലൈവായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം. ജര്‍മ്മന്‍ ചാനലിന് വേണ്ടി വേള്‍ഡ് കപ്പ് ലൈവായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന കൊളംബിയന്‍ മാധ്യമപ്രവര്‍ത്തയ്ക്ക് ആണ് ദുരനുഭവം ഉണ്ടായത്.
ചാനലിന്റെ സ്റ്റുഡിയോയിലെ അവതാരകയുടെ ചോദ്യങ്ങള്‍ക്ക് തത്സമയം പ്രതികരിക്കുമ്പോഴാണ് യുവാവ് മാധ്യമ പ്രവര്‍ത്തകയെ ചുംബിച്ചത്. യുവാവിന്റെ അതിക്രമണത്തില്‍ ഞെട്ടിയെങ്കിലും അത് പ്രകടിപ്പിക്കാതെ ജൂലിത്ത് റിപ്പോര്‍ട്ടിങ്ങ് തുടര്‍ന്നു. ഈ ദൃശ്യങ്ങള്‍ ലൈവായി ലോകം കാണുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ആദരിക്കൂ! ഇത് ഞങ്ങള്‍ അര്‍ഹിക്കുന്നില്ല. ഞങ്ങള്‍ മൂല്യത്തിനും പ്രൊഫഷണലിസത്തിനും തുല്യത കാണുന്നു. എനിക്ക് ഫുട്‌ബോളിന്റെ സന്തോഷം പങ്കുവെക്കാം, പക്ഷേ സ്‌നേഹവും പീഡനത്തിന്റെ പരിമിതികളും നാം തിരിച്ചറിയണം’. യുവാവിന്റെ മോശം പെരുമാറ്റത്തിനെതിരെ മാധ്യമപ്രവര്‍ത്തക വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
[the_ad id=”711″]
ലൈവ് തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് തന്നെ അയാള്‍ അവിടെ ഉണ്ടായിരുന്നു. ലൈവ് തുടങ്ങിയ ശേഷമാണ് അയാള്‍ തന്നെ കടന്ന് പിടിച്ച് ചുംബിച്ചത്. ലൈവില്‍ കൂടുതല്‍ പ്രതികരിക്കില്ലെന്ന് അയാള്‍ക്ക് അറിയാം അതായിരിക്കണം അയാള്‍ ലൈവിനായി കാത്തിരുന്നതെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.
Comienza el Mundial y nuestra reportera @JULIETHCGT se encuentra demasiado cerca de los hinchas en el corazón de Moscú. [ko] pic.twitter.com/oMkHoUv6jy
— DW Español (@dw_espanol) June 14, 2018
Leave a Reply