ഉണ്ട ചോറിന് നന്ദി കാട്ടി; മാനഭംഗ ശ്രമത്തിനിടെ യുവതിയ്ക്ക് തുണയായത് തെരിവ് നായ
ഉണ്ട ചോറിന് നന്ദി കാട്ടി; മാനഭംഗ ശ്രമത്തിനിടെ യുവതിയ്ക്ക് തുണയായത് തെരിവ് നായ
ഭോപ്പാല്‍: അയല്‍വാസിയുടെ മാനഭംഗശ്രമത്തില്‍ നിന്നും യുവതിയെ രക്ഷപെടുത്തിയത് തെരുവ് നായ. 29 കാരിയായ യുവതിയെയാണ് അയല്‍വാസിയായ യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചത്.
ഉണ്ട ചോറിന് നന്ദി കാണിച്ച തെരിവ് നായയാണ് ഇപ്പോള്‍ നാട്ടിലെ താരം. യുവതി ഈ തെരിവ് നായ്ക്ക് മിക്ക ദിവസങ്ങളിലും ഭക്ഷണം നല്‍കുക പതിവായിരുന്നു.
യുവതിയുടെ വീട്ടില്‍ വെച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വീട്ടില്‍ യുവതി തനിച്ചുള്ള സമയത്ത് അയല്‍വാസിയായ യുവാവ് വാതില്‍ മുട്ടി വിളിക്കുകയും കതക് തുറന്ന യുവതിയെ ഉള്ളിലേക്ക് തള്ളിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
മദ്യലഹരിയിലായിരുന്ന യുവാവ് യുവതിയെ കീഴ്‍പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഭക്ഷണം തേടിയെത്തിയ തെരുവ് നായ യുവതിയുടെ രക്ഷകനായത്. തന്‍റെ അന്നദാതാവിന് ആക്രമിക്കുന്നത് കണ്ട തെരുവ് നായ യുവാവിന് നേരെ കുരച്ചുകൊണ്ട് കുതിച്ചു ചാടുകയായിരുന്നു.
ഇത് കണ്ടു ഭയന്ന യുവാവ് ഭയന്ന് യുവതിയെ വിട്ട് ഓടുകയായിരുന്നു. കുരച്ചുകൊണ്ട് പിന്നാലെയെത്തിയ നായയെ ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു രക്ഷപെടുകയായിരുന്നു. യുവാവ് രക്ഷപെട്ടതിന് പിന്നാലെ യുവതി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ സുനില്‍ എന്നയാളെ പോലീസ് അറസ്റ്റ്ചെയ്തു.
Leave a Reply
You must be logged in to post a comment.