മദ്രാസ് സര്‍വ്വകലാശാലയില്‍ സമരം ചെയ്ത 17 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്ബാടും പ്രക്ഷോഭം ആളിക്കത്തുമ്ബോള്‍ മദ്രാസ് സര്‍കലാശാലയില്‍ സമരം ചെയ്തിരുന്ന വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. 13 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 17 വിദ്യാര്‍ത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. എന്നാല്‍ നിയമം പിന്‍വലിക്കും വരെ സമരം ചെയ്യുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രഖ്യാപനം.

മദ്രാസ് സര്‍വകലാശാലയുടെ ചുവടുപിടിച്ച്‌ സമരം തമിഴ്‌നാട്ടില്‍ വ്യാപിക്കുകയാണ്.കോയമ്ബത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാലയിലും മദ്രാസ് ക്രിസ്ത്യന്‍ കോളജ് അടക്കമുള്ള നഗരത്തിലെ കോളജുകളിലും വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ സമരം ആരംഭിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply