Student Arrested with Hashish Oil l മയക്കുമരുന്ന് വില്‍പ്പനയിലെ കണ്ണികളായി പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളും; ഹാഷിഷുമായി ബി ഡി എസ് വിദ്യാര്‍ത്ഥിനി പിടിയില്‍
മയക്കുമരുന്ന് വില്‍പ്പനയിലെ കണ്ണികളായി പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളും; ഹാഷിഷുമായി ബി ഡി എസ് വിദ്യാര്‍ത്ഥിനി പിടിയില്‍
കൊച്ചി: മയക്കുമരുന്നിന്റെ ഉപയോഗത്തിലും വില്‍പ്പനയിലും ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിവരികയാണ്. ഇവരിലധികവും പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ് എന്നത് ശ്രദ്ധേയമാണ്. ഹാഷിഷ് ഓയില്‍ വില്‍പ്പന നടത്തിയ കേസില്‍ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍.
കോന്നി പ്രമാടം സ്വദേശിനി ശ്രുതി സന്തോഷാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. സ്വയം ഉപയോഗിക്കുന്നതിനൊപ്പം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഹാഷിഷ് വില്‍പന നടത്തിയിരുന്നതായി എക്‌സൈസ് അധികൃതര്‍ പറയുന്നു. നെല്ലിക്കുഴിയിൽ പേയിംഗ് ഗസ്റ്റായി താമസിച്ചു പഠിക്കുകയാണ് പെണ്‍കുട്ടി.
ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ 55 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തി. അതേസമയം ഇവര്‍ക്ക് ഹാഷിഷ് എത്തിച്ച് നല്‍കിയത് തൃശൂര്‍ സ്വദേശി വിനു സുധാകരന്‍ എന്നയാളാണെന്ന് പെണ്‍കുട്ടി എക്സൈസിന്‍റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.
ഇയാളെക്കുറിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. എന്നാല്‍ അന്വേഷണം കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥരുടെ മേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്നും ആക്ഷേപമുണ്ട്.
Leave a Reply