സ്വന്തം ഇഷ്ടപ്രകാരം മുടിവെട്ടിയതിന് അമ്മ വഴക്കുപറഞ്ഞു: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ആലപ്പുഴയില്‍ അമ്മയോട് വഴക്കിട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. വളളികുന്നം പുത്തന്‍ചന്ത സുബിജാലയത്തില്‍ ശ്രീജയുടേയും പരേതനായ ജയന്റെയും മകന്‍ അഭിജിത്ത് (13) ആണ് തൂങ്ങി മരിച്ചത്.

സ്വന്തം ഇഷ്ടപ്രകാരം മുടിവെട്ടിയതിന് അമ്മ വഴക്ക് പറഞ്ഞതിന്റെ പേരിലാണ് അഭിജിത്ത് ആത്മഹത്യ ചെയ്തത്. വള്ളികുന്നം അമൃത വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്.

കഴിഞ്ഞ ദിവസം സ്വന്തം ഇഷ്ട പ്രകാരം മുടി വെട്ടുന്നതിനെച്ചൊല്ലി അഭിജിത്ത് അമ്മയുമായി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാകാം കുട്ടി തൂങ്ങി മരിച്ചതെന്നാണ് സംശയിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment