പതിനാലു വയസ്സുകാരിയെ ജലസംഭരണിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി: സംഭവം വയനാട്ടില്‍

പതിനാലു വയസ്സുകാരിയെ ജലസംഭരണിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി: സംഭവം വയനാട്ടില്‍

വയനാട്ടില്‍ പതിനാലു വയസ്സുകാരിയെ ജലസംഭരണിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബത്തേരി പള്ളിവയല്‍ പുത്തൂര്‍ സ്വദേശി പ്രജീഷയാണ് മരിച്ചത്. കുപ്പാടി ഗവ.ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പ്രജീഷ.

കുട്ടിയെ രാവിലെ അഞ്ച് മണി മുതല്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്റെ പരിസരത്തെ കുടിവെള്ള പദ്ധതിക്കായി നിര്‍മ്മിച്ച ജലസംഭരണിയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply