അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചതിന് പിന്നാലെ സ്‌കൂളിന് തീയിട്ട് വിദ്യാര്‍ത്ഥികള്‍

അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചതിന് പിന്നാലെ സ്‌കൂളിന് തീയിട്ട് വിദ്യാര്‍ത്ഥികള്‍

അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചതിന് പിന്നാലെ സ്‌കൂളിന് തീയിട്ട് വിദ്യാര്‍ത്ഥികള്‍. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. ശനിയാഴ്ചയാണ് പാഠഭാഗങ്ങള്‍ കാണാതെ പഠിക്കാത്തതിന് അധ്യാപകനായ കമ്രാന്റെ മര്‍ദ്ദനമേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹഫീസ് ഹുനൈന്‍ ബിലാല്‍ കൊല്ലപ്പെട്ടത്.

ലാഹോറിലെ അമേരിക്കന്‍ ലൈസ്ടഫ് സ്‌കൂളിലാണ് സംഭവം. അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ വയറിന് തൊഴിക്കുകയും തല ചുമരില്‍ ഇടിക്കുകയും ചെയ്തെന്നാണ് ആരോപണം. അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് എത്തിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് തീയിട്ടു. സ്‌കൂളിലെ രണ്ട് മുറികള്‍ കത്തി നശിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ നിരവധി വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment