മോക് ഡ്രില്ലിനിടെ വിദ്യാർത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു ; പരിശീലകന്‍ തള്ളിയിട്ടെന്ന് ആരോപണം

മോക് ഡ്രില്ലിനിടെ വിദ്യാർത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു ; പരിശീലകന്‍ തള്ളിയിട്ടെന്ന് ആരോപണം

കോയമ്പത്തൂര്‍: മോക് ഡ്രിൽ പരിശീലനത്തിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു വിദ്യാർത്ഥി മരിച്ചു. കലൈ മകള്‍ ആര്‍ട്സ് കോളേജിലെ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനിയായ ലോകേശ്വരി (19)ആണ് മരിച്ചത്. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.

കെട്ടിടത്തിന് മുകളില്‍ നിന്നും ഉണ്ടാകുന്ന അപകടങ്ങളെ എങ്ങനെ തരണം ചെയ്യാം എന്നുള്ള പരിശീലനത്തിനിടെ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ബാല്‍ക്കണിയില്‍ വച്ച്‌ താഴേക്ക് ചാടാന്‍ പരിശീലകനായ അറുമുഖന്‍ ലോകേശ്വരിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ചാടാന്‍ വിസമ്മതിച്ച കുട്ടിയെ പരിശീലകന്‍ തള്ളിയിടുകയായിരുന്നു. തള്ളലിന്റെ ആഘാതത്തില്‍ ഒന്നാം നിലയിലെ ഭിത്തിയിൽ തലയിടിച്ച് പെൺകുട്ടി താഴേക്ക് വീണു.
ചാടുന്നവര്‍ക്ക് സുരക്ഷ ഒരുക്കി താഴെ വലപിടിച്ചിരുന്നെങ്കിലും വലയിൽനിന്ന് അകന്നാണ് പെൺകുട്ടി വീണത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും. സംഭവത്തില്‍ പരിശീലകൻ അറുമുഖത്തെ പോലീസ് അറസ്റ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply